ADVERTISEMENT

ബ്രസല്‍സ്∙  സോഷ്യല്‍ ഡമോക്രാറ്റ് കക്ഷിയായുടെ ഡേവിഡ് മരിയ സസ്സോളിയെ യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ പുതിയ പ്രസിഡന്‍റായി (സ്പീക്കര്‍) തിരഞ്ഞെടുത്തു. സ്ട്രാസ്ബര്‍ഗിലെ പാര്‍ലമെന്‍റില്‍ ബുധനാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 63 കാരനായ സസ്സോളിക്ക് 345 ആംഗങ്ങളുടം പിന്തുണ ലഭിച്ചു. ആകെയുള്ള 751 പാര്‍ലമെന്‍റ് അംഗങ്ങളില്‍ 667 എംപിമാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

സ്പീക്കര്‍ സ്ഥാനാര്‍ഥികളായി മല്‍സരിച്ച ഗ്രീന്‍ പാര്‍ട്ടിയുടെ ജര്‍മന്‍ എംപി സ്കാ കെല്ലര്‍, സ്പെയിനില്‍ നിന്നുള്ള ഇടതുപാര്‍ട്ടിക്കാരന്‍ സിറ റെഗോ, ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള വലതുപക്ഷ യാഥാസ്ഥിതിക കക്ഷിക്കാനായ ജാന്‍ സഹ്രാദില്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് ഇറ്റാലിയിൽ നിന്നുള്ള അന്‍റോണിയോ തജാനിയുടെ പിന്‍ഗാമിയായി സസ്സോളി വിജയിച്ചത്.

അഞ്ചു വര്‍ഷമാണ് കാലാവധിയെങ്കിലും രണ്ടര വര്‍ഷമാണ് സസ്സോളിയ്ക്ക് സ്പീക്കറായി തുടരാനാവു. ശേഷിയ്ക്കുന്ന കാലം ജര്‍മനിയില്‍ നിന്നുള്ള മാര്‍ക്ക് വേബറെയായിരിയ്ക്കും സ്പീക്കർ. ഇതു സംബന്ധിച്ച ധാരണയിലാണ് ഇന്നു പാര്‍ലമെന്‍റില്‍ വോട്ടെടുപ്പ് നടന്നത്. 

ഇറ്റലിയിലെ ഫളോറന്‍സില്‍ നിന്നുള്ള പാര്‍ലമെന്‍റംഗമായ സസ്സോളി 2009 മുതല്‍ യൂറോ പാര്‍ലമെന്‍റില്‍ അംഗമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com