ADVERTISEMENT

ഗോൾവേ ∙ മലയാളികളുടെ  കാൽപ്പന്തുകളിയുടെ ചടുലഭാവങ്ങൾക്കു തീവ്രത പകരാൻ  ഗോൾവേ സമൂഹം തയാറായി കഴിഞ്ഞു. ജൂലൈ 20 ശനിയാഴ്ച രാവിലെ 10ന്  പ്രഥമ ജിഐസിസി കപ്പ് ഉയർത്തുന്നതിനായി ഡബ്ലിൻ, ഗോൾവേ, വാട്ടർഫോർഡ്,  കോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള അയർലൻഡിലെ പത്ത് പ്രമുഖ ടീമുകൾ ഗോൾവേയിലെ മെർവ്യൂവീലുള്ള മെർവ്യൂ  യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്റെ ആസ്ട്രോ ടർഫ് മൈതാനത്തു ബൂട്ടണിഞ്ഞുകൊണ്ടു അങ്കം കുറിക്കും. 

 7 - A സൈഡ് ഫുട്ബോളിന്റെ  മനോഹാരിതയോടൊപ്പം വീറും വാശിയും സൗഹൃദവും ആഹ്ലാദവും, നിരാശയും സമുന്വയിക്കുന്ന ഈ അസുലഭ ദിനത്തിലേക്ക് എല്ലാ മലയാളികളെയും കായിക പ്രേമികളെയും  കുടുംബസമേതം  സ്വാഗതം  ചെയ്യുന്നതായി സംഘടകരായ ഗോൾവേ  ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ഭാരവാഹികൾ  അറിയിക്കുന്നു. 

വിജയികൾക്ക്  ജിഐസിസി നൽകുന്ന റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും മെഡലുകളും ഉണ്ടായിരിക്കും.  റണ്ണേഴ്‌സ് അപ്പ് ടീമിന് ട്രോഫിയും മെഡലുകളും ഗോൾവേയിലെ പ്രമുഖ കാറ്ററിങ് സ്ഥാപനമായ കറി ആൻഡ് സ്‌പൈസ് നൽകുന്ന ക്യാഷ് അവാർഡും ഉണ്ടായിരിക്കും. കൂടാതെ ടോപ് സ്കോറെർ, ബെസ്റ്റ് ഗോൾ കീപ്പർ അവാർഡുകളും ഉണ്ടായിരിക്കും.

 

ഇന്ത്യൻ  ഭക്ഷണവും ഇന്ത്യൻ  വിഭവങ്ങളും ചായ, കോഫീ എന്നിവയും അന്നേ ദിവസം  ലഭ്യമാണ്. ലക്കി ഡിപ് ഡ്രോയിലൂടെ കാണികൾക്കായി മറ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.  പ്രായോജകരായ റോയൽ കാറ്ററേഴ്സ്, കറി ആൻഡ് സ്‌പൈസ്  എന്നിവർക്കു നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ടീമുകളെയും കുലങ്ങളുടെ നഗരം ( The City of Tribes)  എന്നറിയപ്പെടുന്ന  ഗോൾവേയിലേക്കു  ഹൃദയപൂർവം സ്വാഗതം  ചെയ്യുന്നതായും GICC അറിയിക്കുന്നു.  

 

കൂടുതൽ വിവരങ്ങൾക്ക്: 

Email: indiansingalway@gmail.com  

GICC helpline: 0894871183

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com