ADVERTISEMENT

ഡബ്ലിൻ∙ ശാസ്ത്ര അഭിരുചിയും സ്വതന്ത്രചിന്തയും വളർത്തുന്നതിന് ലക്ഷ്യമിട്ട് അയർലൻഡിൽ പ്രവർത്തിക്കുന്ന എസൻസ് അയർലൻഡിന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ ഒന്നിന് തലയിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5 മുതൽ ഒൻപത് വരെ നടക്കും.

സെമിനാറിൽ സെബി സെബാസ്റ്റ്യൻ 'ജീവിതത്തിൽ മത നേതാക്കളുടെയും മത ഗ്രന്ഥങ്ങളുടെയും സ്വാധീനം' എന്ന വിഷയത്തിലും, ബിനു ഡാനിയേൽ 'മരണമെത്തുന്ന നേരത്ത്' എന്ന വിഷയത്തിലും, ടോമി സെബാസ്റ്റ്യൻ 'മിത്തോളജിയും ചരിത്രവും' എന്ന വിഷയത്തിലും സംസാരിക്കും. പൊതുചർച്ചയിൽ എസൻസ് അടുത്ത വർഷം ഏതെല്ലാം മേഖലകളിൽ പ്രവർത്തനം നടത്തണം എന്നതിനെക്കുറിച്ച് ചർച്ച നടത്തും. 

വരും വർഷത്തേക്കുള്ള ഭാരവാഹികളെയും യോഗത്തിൽ വച്ച്  തിരഞ്ഞെടുക്കും. പൊതുയോഗത്തിൽ എസൻസ് അയർലൻഡിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങൾ ഉണ്ടെങ്കിൽ അതും അറിയിക്കാവുന്നതാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് എല്ലാവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com