ADVERTISEMENT

സൂറിക്∙ വെനീസിലെ വഴിയോരത്തിരുന്ന് കാപ്പി ഉണ്ടാക്കി കുടിച്ച ജർമ്മൻ ടൂറിസ്റ്റുകൾക്ക് കിട്ടിയത് 950 യൂറോ (73000 രൂപ)യുടെ പണി. കൂടെ വെനീസിൽ നിന്ന് പുറത്താക്കലും. റിയാൽറ്റോ പാലത്തിന് താഴെ കനാലിനരികിലിരുന്ന് കാപ്പിയിട്ടതിനാണ് ബർലിനിൽ നിന്നുള്ള ടൂറിസ്റ്റുകളായ യുവാവിനും യുവതിക്കും വെനീസ് നഗരസഭ പിഴയിട്ടത്.

venice-2

ചെറിയൊരു കാപ്പിപ്പാത്രം, അതിലും ചെറിയൊരു മൊബൈൽ അടുപ്പ്, ഇത്രയുമേ റോഡരികിൽ കാപ്പിയിടാൻ അവർ ഉപയോഗിച്ചുള്ളൂ. ഇട്ട കാപ്പി, കുടിച്ചു തീരുന്നതിനു മുൻപേ പൊലീസ് പൊക്കി. ടൂറിസ്റ്റുകളോട് ഒരു മയവും പൊലീസ് കാണിച്ചില്ല. വെനീസിലെ ആചാരമര്യാദകൾ സംരക്ഷിക്കാൻ രണ്ടു മാസം മുൻപു കർശന നിയമം പാസ്സാക്കിയിരുന്നു. മാന്യത, ശുചിത്വം, സുരക്ഷ നിയമ ലംഘനങ്ങൾക്ക് കടുത്ത പിഴയാണ് ഇതിൽ പ്രതിപാദിക്കുന്നത്. ജലധാരകളിലെ കുളി, പൊതുസ്ഥലങ്ങളിൽ കുപ്പായം ധരിക്കാതിരിക്കൽ, നിരോധിത സ്ഥലങ്ങളിലിരുന്നുള്ള ഭക്ഷണം കഴിക്കൽ തുടങ്ങിയവും ഇതിലുൾപ്പെടുന്നു.

venice-3

പ്രതിവർഷം മൂന്നു കോടി ടൂറിസ്റ്റുകളാണ് ഇറ്റലിയിലെ വെനീസ് കാണാൻ എത്തുന്നത്. എന്നാൽ ഈ ടൂറിസ്‌റ്റ് ബാഹുല്യത്തിൽ 55,000 വരുന്ന വെനീസിലെ തദ്ദേശവാസികൾ കാലങ്ങളായി പ്രതിഷേധത്തിലാണ്. സ്വകാര്യത മാനിക്കപ്പെടുന്നില്ലെന്നതാണ് പ്രധാന പരാതി. വെനീസ് കാണാൻ വരുന്ന ടൂറിസ്റ്റുകൾക്ക് സന്ദർശക ഫീസ്, ക്രൂസ് ഷിപ്പുകളെ വെനീസിൽ അടുപ്പിക്കാതിരിക്കൽ തുടങ്ങിയ പരിഷ്കാരങ്ങൾ ഉടനെ വരാനിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com