ADVERTISEMENT

ലണ്ടൻ∙സേവനം യുകെ തങ്ങളുടെ പേര് അന്വര്‍ത്ഥമാക്കി കൊണ്ട് സജീവമായി സേവന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കേരളക്കരയെ പിടിച്ചുലച്ച വെള്ളപ്പൊക്ക സമയത്തും അതിന് ശേഷവും പ്രവാസി മലയാളികളാണ് പുനര്‍ജീവന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്നത്. ചെറുതും വലുതുമായ നിരവധി സഹായങ്ങളാണ് കേരള ജനതയെ തേടിയെത്തിയത്. ഇത്തരത്തില്‍ സേവനം യുകെയും ഒരു സഹായം ചെയ്തതിന്റെ കൃതാര്‍ത്ഥതയിലാണ്. സേവനം യുകെ നാട്ടില്‍ പണിത് നല്‍കിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മം ശിവഗിരി മഠം ജനറല്‍ സെക്രട്ടറിയായി പത്തുവര്‍ഷം പ്രവര്‍ത്തിച്ച ശ്രീ ഋതംബരാനന്ദ സ്വാമികള്‍ നിര്‍വ്വഹിച്ചു.

sevanam-uk-3

കഴിഞ്ഞ ഓണം മലയാളികള്‍ക്ക് മറക്കാനാവില്ല. കേരളം വെള്ളപ്പൊക്കത്തില്‍ വലഞ്ഞ നാളുകള്‍. സേവനം യുകെ തങ്ങളുടെ ചതയ ദിനാഘോഷം മാറ്റിവച്ച് കേരളത്തെ സഹായിക്കാനായി മുന്നോട്ടിറങ്ങി. ഒപ്പം സേവനം യുകെ നടത്തിയ വിഷു നിലാവ് പരിപാടിയില്‍ നിന്നും സ്വരൂപിച്ച ഫണ്ട് കൊണ്ടു നാട്ടില്‍ വീടുപണിതു നല്‍കുകയായിരുന്നു.

പെരിഞ്ഞനം പോളശ്ശേരി ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ സ്വാമി ഋതംബരാനന്ദ മുഖ്യ പ്രഭാഷണം നടത്തി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് അധ്യക്ഷനായിരുന്നു. സേവനം യുകെ ചെയര്‍മാന്‍ ഡോ ബിജു പെരിങ്ങത്തറ ആമുഖ പ്രഭാഷണം നടത്തി. ഗുരു ധർമ്മ പ്രചാരണ സഭ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു, പഞ്ചായത്തംഗം റീജ ദേവദാസ്, ഇ ആര്‍ കാര്‍ത്തികേയന്‍, കെ.കെ. ബാബു രാജ് എന്നിവര്‍ സംസാരിക്കും.

sevanam-uk-2

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടിട്ടും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതുകൊണ്ടാണ് പെരിഞ്ഞനം മുമ്പുവീട്ടില്‍ മനോജിന് വീട് നിര്‍മ്മിച്ചു നല്‍കിയത്. 700 ഓളം സ്‌ക്വയര്‍ഫീറ്റില്‍ അഞ്ചു ലക്ഷം രൂപ ചെലവാക്കിയാണ് വീട് നിര്‍മ്മിച്ചത്. പ്രസിഡന്റ് ഡോ.ബിജു ബെരിങ്ങത്തറ, കണ്‍വീനര്‍ സാജന്‍ കരുണാകരന്‍, വൈസ് പ്രസിഡന്റ് സി.ആര്‍. അനില്‍, വനിതാ കണ്‍വീനര്‍ ആശ്‌ന, പിആര്‍ഒ ദിനേശ് വെള്ളാപ്പള്ളി എന്നീ ഭരണ സമിതി അംഗങ്ങളുടെ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ സേവനം യുകെയ്ക്ക് അഭിമാനമാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com