ADVERTISEMENT

ബർലിൻ∙ ജർമനിയിൽ ദശാബ്ദങ്ങളായി തമ്പടിച്ചിരിക്കുന്ന യുഎസ് ആർമിയെ പോളണ്ടിലേക്ക് പറിച്ച് നടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ജർമനിക്ക് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ മുന്നറിയിപ്പ് ബർലിനിലെ യുഎസ് സ്ഥാനപതി റിച്ചാർഡ് ഗ്രീൻ ഹെലൺ വഴിയാണ് ജർമനിക്ക് കൈമാറിയത്.

ജർമനിയിൽ നിലവിൽ മുപ്പത്തിഅയ്യായിരം യുഎസ് സൈനികർ യൂറോപ്പിനെ കാക്കാനായി കാവൽ കിടക്കുന്നുണ്ടെന്ന് യുഎസ് സ്ഥാനപതി ജർമൻ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ തീറ്റി പോറ്റാൻ അമേരിക്കൻ ജനതയുടെ നികുതി പണമാണ് യുഎസ് സർക്കാർ ചിലവിടുന്നതെന്നും ഈകാര്യത്തിൽ ജർമനി എന്നും കണ്ണടയ്ക്കുകയാണെന്ന് യുഎസ് അംബാസഡർ  കുറ്റപ്പെടുത്തി പറഞ്ഞു.

ഇനി ചിലവ് കുറഞ്ഞ സ്ഥലം യുഎസിന് കണ്ടെത്തിയേ മതിയാവൂ. ഇതിനായി ഓഗസ്റ്റ് 31ന് ട്രംപ് പോളണ്ട് സന്ദർശിക്കുകയാണെന്ന് ട്രംപിന്റെ വിശ്വസ്ഥൻ കൂടിയായ യുഎസ് സ്ഥാനപതി ഗ്രീൻഹെൽ ജർമൻ മാധ്യമങ്ങളെ അറിയിച്ചു.

സംഭവം ജർമനിയിൽ വൻ വാർത്താ പ്രാധാന്യം നേടുകയും തുറന്ന ചർച്ചക്ക് കളമൊരുക്കുകയും ചെയ്തിരിക്കുകയാണ്. രണ്ടാം ലോക യുദ്ധത്തിനുശേഷമാണ് അമേരിക്കൻ ആർമി ജർമൻ മണ്ണിൽ നിലഉറപ്പിച്ചത്. ലക്ഷ്യം ചാരകണ്ണുകളോടെ റഷ്യയെ നിലയ്ക്ക് നിർത്തുക, യൂറോപ്പിന്റെ സൈനിക സേനയായ നാറ്റോയെ പിൻതാങ്ങുകയായിരുന്നു.

റഷ്യയുടെ പാശ്ചാത്യ ലോകവുമായിട്ടുള്ള ശീതസമരത്തിന്റെ പേരിൽ യുഎസ് ആർമിയുടെ അംഗസംഖ്യ രണ്ടായിരമാണ്ട് വരെ  രണ്ടരലക്ഷമായിരുന്നു ജർമൻ മണ്ണിൽ കിടന്ന് ജാഗ്രത പാലിച്ചത്. കാലം മാറി ഇപ്പോൾ സംഖ്യ 35000 മായി ചുരുങ്ങി.

ജർമനിയിലെ റാംസ്റ്റയിനിലാണ് യുഎസ് ആർമിയുടെ ആസ്ഥാനം. ഇവിടെ വിഖ്യാത യുഎസ് ഹോസ്പിറ്റലുണ്ട്. ഇവിടെ 75000–ത്തോളം ജർമൻകാർ അമേരിക്കൻ ആർമിക്കാരെ സഹായിക്കാനായി ജോലി ചെയ്യുന്നു.

ലോകം എന്നും ആദരിക്കുന്ന റോക് ഇൻ റോൾ ഇതിഹാസം എൽവിസ് പ്രീസിലി 1958 മുതൽ 1960 വരെ ജർമനിയിൽ യുഎസ് ആർമിയിൽ സൈനികനായി സേവനം ചെയ്തിട്ടുണ്ട്.

ഇതിനിടയിൽ ട്രംപിനെ കടന്നാക്രമിച്ച്  ജർമൻ മാധ്യമങ്ങൾരംഗത്ത് വന്നു. ട്രംപ് അധികാരമേറ്റശേഷം ജർമനിയുമായിട്ടുള്ള സഹൃദബന്ധം ഉലഞ്ഞതായും ട്രംപിന് കച്ചവട കണ്ണ് മാത്രമാണ് ഉള്ളതെന്നും മാധ്യമങ്ങൾ കുറ്റപ്പെടുത്തി. ചാൻസലർ മെർക്കലിനെ തരം കിട്ടിയാൽ കുറ്റപ്പെടുത്തുന്ന ട്രംപിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും മാധ്യമങ്ങൾ ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com