ADVERTISEMENT

ബർലിൻ∙ കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരത്ത് കാണാതായ ജർമൻ യുവതി ലിസ വെയ്സിനെപ്പറ്റിയുള്ള കേരളാ പൊലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ആരോപണം. കേരള പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് ലിസയുടെ മാതാവ് ജർമൻ പത്രത്തിന് നൽകിയ അഭിമുഖാമുഖത്തിൽ പറഞ്ഞത്. ഇപ്പോൾ കൊളോൺ നഗരത്തിലാണ് ലിസയുടെ അമ്മയുടെ താമസം.

ലിസയോടൊപ്പം കേരളത്തിൽ വന്ന യുകെ പൗരൻ മുഹമ്മദ് അലിയെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ ഇതുവരെ പൊലീസിനും കഴിഞ്ഞിട്ടില്ലെന്ന് ലിസയുടെ അമ്മ ആരോപിച്ചു. ലിസ ജീവനോട് ഇരിക്കുന്നുണ്ടോ എന്ന് പോലും സംശയിക്കുന്നതായി ലിസയുടെ മാതാവ് പറഞ്ഞു.

കഴിഞ്ഞ വർഷം കോവളത്ത് ലാത്വിയൻ വനിത കൊല ചെയ്യപ്പെട്ടിരുന്നു. ഈ സംഭവം ലിസയുടെ അമ്മ ജർമൻ പത്രത്തോട് വിവരിച്ചു. മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നിന്ന് കാണാതായ ലിസയെ കണ്ടെത്താനോ, കേസിന്  തുമ്പുണ്ടാക്കാനോ കേരള പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ജർമൻ പത്രത്തിൽ ആരോപിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് യാത്ര തിരിക്കുന്ന ജർമൻ വിനോദസഞ്ചാരികൾ കരുതിയിരിക്കണമെന്നുള്ള മുന്നറിയിപ്പോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

ലിസയ്ക്കായുള്ള അന്വേഷണം സ്വീഡനിലേക്ക്

ലിസ വെയ്സിനെ  തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം സ്വീഡനിലേക്ക് പോകും. ഇതിനായുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ലിസയ്ക്ക് ഒപ്പംവിമാനമിറങ്ങിയ യുകെ പൗരൻ മുഹമ്മദ് അലിയെ നേരിൽ കണ്ടു ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം സ്വീഡനിലേക്ക് പോകുന്നത്. ഇയാൾ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് നേരിട്ട് പോയി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. സ്വീഡനിലേക്കു പോകാനുള്ള അനുമതിയും മറ്റു നടപടികളും നിലവിൽ കേന്ദ്ര പരിഗണനയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com