ADVERTISEMENT

ബ്രസല്‍സ്∙ ഗൂഗിൾ ജോബ് സെര്‍ച്ച് ടൂളിനെതിരേ മറ്റ് എംപ്ലോയ്മെന്‍റ് വെബ്സൈറ്റ് ഉടമകള്‍ നല്‍കിയ പരാതിയില്‍ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം പ്രഖ്യാപിച്ചു. മത്സരാര്‍ഥികളെ വിപണിയില്‍ നിന്നു പുറത്താക്കുന്ന തരത്തിലുള്ളതാണ് ഗൂഗിൾ ജോബ് സെര്‍ച്ചിന്‍റെ അപ്രമാദിത്വം എന്നതാണു മറ്റുള്ളവരുടെ പരാതി.

23 ജോബ് സെര്‍ച്ച് സൈറ്റുകളാണ് ഗൂഗിളിനെതിരെ നടപടി ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനെ സമീപിച്ചിരിക്കുന്നത്. ഗൂഗിൾ ഉപയോക്താക്കള്‍ക്ക് ഈ സേവനം സൗജന്യമായി നല്‍കുമ്പോള്‍ മറ്റുള്ളവര്‍ ഫീസ് ഈടാക്കുന്നുണ്ട്. വിപണി പിടിച്ചെടുക്കാനുള്ള തന്ത്രമാണിതെന്നും പിന്നീട് ഗൂഗിൾ ചാര്‍ജ് ഈടാക്കിത്തുടങ്ങുമെന്നുമാണ് എതിരാളികള്‍ വാദിക്കുന്നത്.

അതേസമയം, യൂറോപ്പില്‍ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കി തങ്ങളുടെ ജോബ് സെര്‍ച്ച് ടൂളില്‍ മാറ്റം വരുത്തിയിട്ടുള്ളതായാണ് ഗൂഗിൾ അവകാശപ്പെടുന്നത്. മറ്റു വെബ്സൈറ്റുകളിലെ തൊഴിലവസരങ്ങളിലേക്കു നേരിട്ട് ലിങ്കുകള്‍ നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com