ADVERTISEMENT

ഡബ്ലിന്‍∙ സെപ്റ്റംബർ ഒന്നിന് ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് ഡബ്ലിൻ സിറോ മലബാർ സഭ വിശുദ്ധരുടെ സംയുക്ത തിരുനാൾ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 31 ശനിയാഴ്ച്ച വൈകിട്ട് 6.30 ന് വിശുദ്ധ കുർബാന, കൊടിയേറ്റ്, ലദീഞ്ഞ് എന്നിവയോടെ തിരുനാളിന് തുടക്കം കുറയ്ക്കും. സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളുടെ മദ്‌ബാഹ പ്രദക്ഷിണത്തോടുകൂടി തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ആഘോഷകരമായ സമൂഹബലി, ലദീഞ്ഞ്, പ്രദക്ഷിണം, ‍ നേര്‍ച്ച വിതരണം, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും.

തിരുനാളിനോടനുബന്ധിച്ച് ഡബ്ലിൻ സിറോ മലബാർ സഭയുടെ കുർബാന സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചൽസ് മീറ്റും’ നടത്തപ്പെടും.

വിശ്വ‍ാസികളെ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സിറോ മലബാര്‍ സഭ ചാപ്ലൈന്‍സ്, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മെച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com