ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട്∙ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിലുള്ള തിരുവോണാഘോഷം സെപ്റ്റംബര്‍ 14 ന് (ശനി) നടക്കും. ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ ടൈറ്റസ് ഫോറത്തില്‍ (വാള്‍ട്ടര്‍ മ്യൊള്ളര്‍ പ്ളാറ്റ്സ് 2, 60439 ഫ്രാങ്ക്ഫര്‍ട്ട്) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് 3.15 ന് കലാപരിപാടികള്‍ക്കൊപ്പം മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനാഘോഷവും അരങ്ങേറും.  

പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണനാളുകളുടെ സ്മരണകളുണര്‍ത്തുന്ന തിരുവാതിരയുടെയും കൈകൊട്ടിക്കളിയുടെയും വള്ളംകളിയുടെയും ആര്‍പ്പുവിളികളില്‍ ഒരിക്കല്‍ക്കൂടി മാവേലിത്തമ്പുരാന്‍ എഴുന്നെള്ളുന്ന മഹോല്‍സവത്തില്‍ പങ്കുചേരാന്‍ ഏവരെയും ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഹൃദയപൂര്‍വം ക്ഷണിയ്ക്കുന്നു. പ്രവേശനം ടിക്കറ്റുമൂലം നിയന്ത്രിക്കും.

ഡോ.അജാക്സ് മുഹമ്മദ്, അബി മാങ്കുളം, രമേശ് ചെല്ലെതുറൈ, മറിയാമ്മ ടോണിസണ്‍, ബോബി ജോസഫ്, കോശി മാത്യു, ജോണ്‍ജോസഫ് എന്നിവരാണ് സമാജം ഭാരവാഹികള്‍.

SAALBAU TITUS – FORUM,WALTER MEOLLER PLATZ 2, 60439 FRANKFURT.

website: www.keralasamajam-frankfurt.com

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com