ADVERTISEMENT

 

ബർലിൻ∙ ജർമനിയുടെ മുൻ ഫോർമുല വൺ ഇതിഹാസം മിഖായേൽ ഷുമാക്കറെ പ്രത്യേക ചികിൽസയ്ക്കായി പാരിസിലെ ജോർജസ് പോംപിഡോ ആശുപത്രിയിൽ  പ്രവേശിപ്പിച്ചതായി ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു. 2013–ൽ ആല്‍പ്സ് പര്‍വത നിരയിലെ സ്കിയങ്ങിനിടെ ഗുരുതര പരുക്കേറ്റ് ഷുമാക്കർ അബോധാവസ്ഥയിലാകുകയായിരുന്നു. ഷുമാക്കറെ വൈദ്യലോകം കൈവിട്ടിരുന്നു. അവസാന പരീക്ഷണം എന്ന നിലയിലാണ് ഇദ്ദേഹത്തെ പാരിസിൽ എത്തിച്ചിരിക്കുന്നത്.

വേഗതയുടെ രാജകുമാരനായ ഷുമാക്കർ 2012–ൽ ഫോർമുല വൺ യൂറോപ്പ് മത്സരത്തിൽ നിന്ന് വിരമിച്ചിരുന്നു. ജനീവയ്ക്കടുത്തുള്ള ഒരു ചെറുപട്ടണത്തിലാണ് രണ്ട് പതിറ്റാണ്ടായി ഷുമാക്കറും കുടുംബവും താമസിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com