ADVERTISEMENT

ബർലിൻ∙ ജർമൻ മലയാളികളുടെ അക്ഷരനഗരി എന്ന പേരിലറിയപ്പെടുന്ന ബോഹുമിൽ വർണ്ണാഭമായി ഓണം ആഘോഷിച്ചു. ബോഹുമിലെ കാത്തലിക് സെന്ററിലാണ് ഇന്നലെ ആഘോഷം നടന്നത്. നിരവധി പേർ ചടങ്ങിന് സാക്ഷ്യയായി. ഓണസന്ദേശം ഇട്ടിച്ചൻ ചിറമേൽ നൽകി.

germany-onam-4

മാവേലി മന്നന്റെ വരവേൽപ്പ്, തിരുവാതിര കളി, നൃത്തങ്ങൾ, സംഘനൃത്തം എന്നിവയോടൊപ്പം കേരളത്തിന്റെ തനതായ കലാരൂപങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. ജർമൻ മലയാളികളിലെ രണ്ടും, മൂന്നും തലമുറകൾ ചേർന്നാണ് വർണ്ണാഭമായ പരിപാടികൾ അവതരിപ്പിച്ചത്.

germany-onam-2

പത്തു വയസ്സിന് താഴെയുള്ള ഓമനകൾ ഓണകാഴ്ചകൾ അവതരിപ്പിച്ചു.

germany-onam-3

കുട്ടികൾ ഉടനീളം മലയാള ഭാഷ ഉപയോഗിച്ചത് ഏറെ അഭിനന്ദനാർഹം തന്നെ. ജയിൻ താന്നിക്കാട്, ദിവ്യാ പാറയ്ക്കൽ എന്നിവർ ചേർന്നുള്ള മാവേലി വേഷം ഏറെ ശ്രദ്ധേയമായി. 

കലാപരിപാടികൾക്ക് സിംനാ ചിറയത്ത്, നാൻസി പ്രദീപ് പിണക്കാട്  എന്നിവർ നേതൃത്വം നൽകി. കേരളീയ വേഷമണിഞ്ഞ് ആഘോഷപരിപാടികൾക്ക് മലയാളികളോടൊപ്പം ജർമൻകാരും എത്തിയത് ഏറെ കൗതുകരമായി. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

germany-onam-5

ചാക്കോ താന്നീമൂട്ടിൽ, ത്രേസ്യാമ പുളിംന്താനത്ത്, ആനിയമ്മ അടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

germany-onam-6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com