ADVERTISEMENT

പാരിസ് ∙ സെൻട്രൽ പാരിസിലെ പൊലീസ് ആസ്ഥാനത്ത് കത്തിയുമായി എത്തിയ യുവാവിന്റെ ആക്രമണത്തിൽ നാലു ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന സെൻട്രൽ പാരിസിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അക്രമിയെ പൊലീസ് സംഭവസ്ഥലത്തു തന്നെ വെടിവച്ചു കൊന്നു. പൊലീസ് ആസ്ഥാനത്തെ തന്നെ അഡ്മിനിസ്ട്രേറ്റിവ് ഇന്റലിജൻസ് വിഭാഗത്തിലെ ജീവനക്കാരനാണ് അക്രമത്തിനു പിന്നിലെന്നും ഭീകരാക്രമണമല്ലെന്നും പൊലീസ് അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

സംഭവത്തെത്തുടർന്നു പുരാതനമായ നോത്രദാം കത്തീഡ്രലിനു സമീപത്തെ മെട്രോ സ്റ്റേഷൻ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി അടച്ചു. അഭിപ്രായവ്യത്യാസങ്ങളെ തുടർന്നു മേലുദ്യോഗസ്ഥരുമായി നിരന്തരം കലഹിച്ചുവന്നയാളാണ് അക്രമത്തിനു പിന്നിലെന്നു പൊലീസ് വക്താവ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഇയാൾ കത്തിയുമായി ഓഫിസിലുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്നും െപാലീസ് അറിയിച്ചു.

ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാല് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി മുപ്പതിനായിരത്തിലധികം പൊലീസുകാർ പാരിസിൽ പ്രതിഷേധ മാർച്ച് നടത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് ആസ്ഥാനത്തെ ആക്രമണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com