ADVERTISEMENT

കോതമംഗലം∙ ജര്‍മനിയിലെ ഗ്രോസ്ഗെരാവുവില്‍ താമസിക്കുന്ന കോതമംഗലം മലയന്‍കീഴ് സ്വദേശി പൂവന്‍ വര്‍ഗീസ് ജോര്‍ജ് (84) നാട്ടില്‍ നിര്യാതനായി. സംസ്കാരം  ഒക്ടോബര്‍ 13 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു സ്വഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കോതമംഗലം സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍.കോതമംഗലം സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ പിന്നീട്.

ഭാര്യ: ത്രേസ്യ പാലാ ചെങ്ങളം പുത്തന്‍പുരക്കല്‍ കുടുംബാംഗം. 

മക്കള്‍: ബോണി പൂവന്‍ ( ന്യൂയോര്‍ക്ക്), ബിജി നീരാക്കല്‍ (ജര്‍മനി ).  മരുമക്കള്‍: കത്രീന, തോമസ്. സഹോദരങ്ങള്‍: വിന്‍സെന്‍റ് ഇമ്മാനുവേല്‍ (ഫിലദല്‍ഫിയ) ടെസി മാത്യു (അമേരിക്ക), റോസ് ലിന്‍റ് (ജര്‍മനി), പരേതനായ റിട്ട.ഡിവൈഎസ്പി പോള്‍ വര്‍ക്കി.

കഴിഞ്ഞ 40 വര്‍ഷത്തോളം ജര്‍മനിയിലെ വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജോര്‍ജിന്‍റെ നിര്യാണത്തില്‍ ജര്‍മനിയിലെ വിവിധ സംഘടകള്‍ അനുശോചിച്ചു.വിവരങ്ങള്‍ക്ക് : 0091 9544747146 / 0091 9946957784.

വാർത്ത∙ ജോസ് കുമ്പിളുവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com