ADVERTISEMENT

ലണ്ടൻ ∙ പ്രവാസി മലയാളി കുട്ടികൾ ആലപിച്ച ക്രിസ്ത്യൻ സംഗീത ആൽബം ലണ്ടനിൽ നിന്നു പുറത്തിറങ്ങുന്നു. ക്രിസ്തീയ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവന നൽകിയ മൂവായിരത്തോളം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ച ഫാ. ഷാജി തുമ്പേചിറയി ലിന്റെ നേതൃത്വത്തിലാണ് ആൽബം ഒരുങ്ങുന്നത്. ഗ്രെറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ആരാധന ക്രമ സംഗീതത്തിന്റെ ചുമതലയുള്ള ലണ്ടനിലെ ഫാ.സെബാസ്റ്യൻ ചാമക്കാല, അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപത അംഗവും ഗാന രചയിതാവുമായ ഫാ. ജോസഫ് കിഴുകണ്ടയിൽ, നിരവധി കവിതകളുടെയും, ഗാനങ്ങളുടെയും രചയിതാവുമായ ഫാ.സിറിയക് പാലക്കുടി, എന്നിവർ ആണ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. 

സെലെബ്രന്റ്‌സ് ഇന്ത്യയ്ക്കു വേണ്ടി ബിജോ ടോം നിർമണവും മാധ്യമപ്രവർത്തകന്‍ ഷൈമോൻ തോട്ടുങ്കല്‍ കോഓർഡിനേഷനും നിർവഹിച്ചിരിക്കുന്നു. ആൽബത്തിൽ സ്റ്റാൻലി സൂസൻ ദമ്പതികളുടെ മകള്‍ ടെസ്സ സ്റ്റാൻലി, ബിജോ ടോം– യമുന ദമ്പതികളുടെ മകൾ ജെസ് ടോം,  ഷിബു–സിനി ദമ്പതികളുടെ  മകൾ ഇസബെൽ ഷിബു, ജോമോൻ മാമ്മൂട്– ജിൻസി ദമ്പതികളുടെ മകൾ ഡെന്ന ജോമോൻ, ഷൈമോൻ തോട്ടുങ്കൽ– സിമി ദമ്പതികളുടെ മകൻ ജേക്കബ് ഷൈമോൻ, വിജയ് ജോസഫ്– ലിജി ദമ്പതികളുടെ മകൾ അഞ്ജലിറ്റ ജോസഫ്, ജിമ്മി മൂലങ്കുന്നം–അനു ദമ്പതികളുടെ മകൾ അന്ന ജിമ്മി മൂലംകുന്നം, കുവൈത്തിൽ താമസിക്കുന്ന സിജു–ജിൻസി ദമ്പതികളുടെ മക്കളായ അനീറ്റ സിജു, അലെൻ  സിജു, സൗദിയിൽ താമസിക്കുന്ന ജോമോൻ വർഗീസ് –ഷെറിൻ ദമ്പതികളുടെ മകളായ ഇവാന ജോമോൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

പ്രവാസി മലയാളികളായ കുട്ടികൾ മാത്രം ആലപിച്ചിരിക്കുന്ന ആദ്യ മലയാള ക്രിസ്തീയ ഗാനസമാഹാരം എന്ന പ്രത്യേകതയും ഇതിനുണ്ട്. കുട്ടികൾക്ക് ബൈബിൾ കലോത്സവ വേദികളിലും വിശുദ്ധ കുർബാനയിലും മറ്റു ആഘോഷ പരിപാടികളിലും, പാടാൻ ഉതകുന്ന രീതിയിൽ ഭക്തി സാന്ദ്രമായാണ് എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആൽബം ലഭ്യമാകാൻ https://docs.google.com/forms/d/e/1FAIpQLSdcC1QHvIocJKQ8QqGbSTXYu_Ksix71T8ePymfwOw2PWzSAaA/viewform എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ടീസർ കാണാൻ; https://www.youtube.com/watch?v=C1wJfOdB2pM 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com