ADVERTISEMENT

മോസ്ക്കോ∙ ഓള്‍ മോസ്കോ മലയാളി അസോസിയേഷനുമായി ചേര്‍ന്ന് രൂപീകരിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) റഷ്യന്‍ പ്രൊവിന്‍സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മോസ്ക്കോയിലെ മലയാളി സംരംഭമായ ഹോട്ടല്‍ ഡര്‍ബാര്‍സില്‍ ഒക്ടോബര്‍ 19 ന് ഉച്ചകഴിഞ്ഞ് മൂന്നിനു കൂടിയ യോഗത്തില്‍ പ്രവിന്‍സ് ചെയര്‍മാന്‍ ഡോ. ചെറിയാന്‍ ഈപ്പന്‍ അധ്യക്ഷത വഹിച്ചു. 

wmc-russia-2

ജോളി തടത്തില്‍ ജര്‍മനി(ചെയര്‍മാന്‍,ഡബ്ല്യുഎംസി യൂറോപ്പ് റീജിയന്‍), ഗ്രിഗറി മേടയില്‍ ജര്‍മനി (പ്രസിഡന്‍റ്, ഡബ്ല്യുഎംസി യൂറോപ്പ് റീജിയന്‍), ജോസഫ് കില്ലിയാന്‍ ജര്‍മനി (ജനറല്‍ സെക്രട്ടറി, ഡബ്ല്യുഎംസി ഗ്ളോബല്‍ കമ്മറ്റി), മേഴ്സി തടത്തില്‍ (സെക്രട്ടറി,ജര്‍മന്‍ പ്രവിന്‍സ്) നജീബ് അര്‍ക്കാഡിയ (പ്രസിഡന്‍റ്, യുകെ പ്രവിന്‍സ്) പ്രൊഫ. ഡോ. അജിത് കവിദാസന്‍ യുകെ(ഡബ്ല്യുഎംസി ഗുഡ്വില്‍ അംബാസഡര്‍), സണ്ണി ചാക്കോ (പ്രസിഡന്‍റ്, ഡബ്ല്യുഎംസി റഷ്യന്‍ പ്രവിന്‍സ്) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പ്രവിന്‍സിന്‍റെ ഉദ്ഘാടനം ഔപചാരികമായി നിര്‍വഹിച്ചു. പ്രൊവിന്‍സ് നിലവില്‍ വന്നതിന്‍റെ അംഗീകാരമായി ചാര്‍ട്ടര്‍ സര്‍ട്ടിഫിക്കറ്റ് ജോളി തടത്തില്‍, ഗ്രിഗറി മേടയില്‍, ജോസഫ് കില്ലിയാന്‍ എന്നിവര്‍ ചേര്‍ന്ന് റഷ്യന്‍ പ്രവിന്‍സ് ഭാരവാഹികള്‍ക്ക് കൈമാറി.

wmc-russia-3

ഏറെക്കാലമായി റഷ്യയിലെ മലയാളികള്‍ കാത്തിരുന്ന ഒരു സ്വപ്നമാണ് ഡബ്ല്യുഎംസി റഷ്യന്‍ പ്രവിശ്യയുടെ ഉദ്ഘാടനമെന്ന് ഗ്ളോബല്‍ ഭാരവാഹികള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ സില്‍വര്‍ ജൂബിലി നിറവിലേയ്ക്കു നടന്നടുക്കുന്ന ആഗോള ഡബ്ല്യുഎംസിയുടെ ചരിത്രത്തിലെ മറ്റൊരു അധ്യായം കൂടിയാണ് റഷ്യന്‍ പ്രൊവിന്‍സെന്നും ഭാരവാഹികള്‍ വിശേഷിപ്പിച്ചു. സെക്രട്ടറി സുജിത് നന്ദി പറഞ്ഞു. റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു.

wmc-russia-4

ഡോ. ചെറിയാന്‍ ഈപ്പന്‍(ചെയര്‍മാന്‍),ഡോ. നൗഷാദ്(വൈസ് ചെയര്‍മാന്‍, രാജു നായര്‍ ( വൈസ് ചെയര്‍മാന്‍), (വൈസ് ചെയര്‍മാന്‍),  സണ്ണി ചാക്കോ (പ്രസിഡന്‍റ്), ഡോ.ബിനു പണിക്കര്‍ (വൈസ് പ്രസിഡന്‍റ്), ഡോ. പ്രജോദ് പിള്ള (വൈസ് പ്രസിഡന്‍റ്), ഡോ. അനുരാജ് (വൈസ് പ്രസിഡന്‍റ്), ഡോ. പ്രതാപ് ചന്ദ്രന്‍ (സെക്രട്ടറി), സുജിത് (ട്രഷറര്‍), ഡോ. ലക്ഷ്മി, പൂജ പ്രജോദ്(കള്‍ച്ചറല്‍ സെക്രട്ടറിമാര്‍) ഡോ. ഉണ്ണികൃഷ്ണന്‍ (വെല്‍ഫെയര്‍ ഓഫിസര്‍), മനോജ്, ഷൈജു, ഡോ. കിരണ്‍, ഡോ. ധന്യ, സ്മിത, മാനസി, സുരേഷ് ചാള്‍സ്, രേഷ്മി, നിജിന്‍, ക്രിസ്റ്റീന(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് റഷ്യന്‍ പ്രവിന്‍സ് ഭാരവാഹികള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com