ADVERTISEMENT

റോം∙വൈകിയാണെങ്കിലും റോമിലാദ്യമായി ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ എംബസി അങ്കണത്തില്‍ തിരുവോണം ആഘോഷിച്ചു.ഒക്ടോബര്‍ 19 ന് ശനിയാഴ്ച രാവിലെ 10 മണിക്കു കവാടത്തില്‍ ഒരുക്കിയ ഓണപ്പൂക്കളത്തോടെ ഏവരേയും ആഘോഷത്തിലേയ്ക്ക്  സ്വാഗതം ചെയ്തു.ഭദ്രദീപം കൊളുത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. 

italy-onam2-gif

 

ഡെപ്യൂട്ടി  ചീഫ് ഓഫ് മിഷന്‍ നിഹാരിക സിങ് ഐഎഫ്എസ്,മിലന്‍ കോണ്‍സുലര്‍ ഡോ.ബിനോയ് ജോര്‍ജ്, ശ്യാംചന്ദ് സഞ്ജയ് ജയന്‍, ഡൊമെനിക്കോ കംബാര്‍ഥെല്ല(ഫിലിം ഡയറക്ടര്‍), വികാരി ഫാ.ചെറിയാന്‍  വരിക്കാട്ട്, ഗെര്‍വാസീസ് ജെ. മുളക്കര, കൂടാതെ മലയാളി  കമ്മ്യൂണിറ്റിയിലെ  വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

it-onam-6-gif

 

നൃത്തങ്ങളും, ഗാനങ്ങളും ഉള്‍പ്പെട്ട വൈവിധ്യങ്ങളായ കലാപരിപാടികളുമായി റോമിലെ കലാകാരികളും കലാകാരന്മാരും ആഘോഷത്തെ കൊഴുപ്പുള്ളതാക്കി.

മാവേലിയുടെ വേഷമണിഞ്ഞ ബേബി കോയിക്കല്‍ സദസ്സില്‍ തിരുവോണത്തിന്‍റെ സുവര്‍ണ്ണ സ്മൃതിയുണത്തി. എംബസ്സി ഉദ്യോഗസ്ഥനായ വിന്‍സെന്‍റ് ചക്കാലമറ്റത്തിലും & ടീമും  ആഘോഷത്തെ മികവുറ്റതാക്കാന്‍ പ്രവര്‍ത്തിച്ചു.      

 

ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ റീണത് സന്ധുവിന്‍റെ വിശാലമനസാണ് മലയാളികള്‍ക്ക്  മാത്രമായി ഓണാഘോഷം സംഘടിപ്പിച്ചത്. കൊമേഴ്ഷ്യല്‍ വകുപ്പ് മേധാവിയും മലയാളിയുമായ ശ്യാംചന്ദ് ആഘോഷങ്ങളുടെ  അമരക്കാരനായി. 

 

ഇന്ത്യന്‍ എക്സ്ക്ലൂസീവിന്‍റെ പ്രതിനിധിയായി ഡോ.ജോസ് വട്ടക്കോട്ടയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു. വിവിധ ഭാഷകകളും, മതങ്ങളും, ആചാരങ്ങളും, ഭക്ഷണവും നമ്മെ വ്യത്യസ്തപ്പെടുത്തുമെന്നും എന്നാല്‍ ഇന്‍ഡ്യയുടെ ദേശീയഗാനവും, ഇന്ത്യന്‍ പതാകയും നമ്മെ ഒന്നിപ്പിക്കുകയും സിരകളില്‍ എല്ലാ ഇന്ത്യക്കാരും സഹോദരങ്ങള്‍ എന്ന ചിന്താധാര സൃഷ്ടിക്കുമെന്നും ഡോ.ജോസ് പറഞ്ഞു ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com