ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയുടെ മുന്‍നിര വ്യോഗതാഗത കാരിയറായ ലുഫ്ത്താന്‍സാ ക്യാബിന്‍ ക്രൂ(യുഎഫ്ഒ ) കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ പണിമുടക്കിനു വീണ്ടും ആഹ്വാനം ചെയ്തു.

നോട്ടീസ് നല്‍കിയിട്ടും ശമ്പളവും വ്യവസ്ഥകളും പുതുക്കാന്‍ കമ്പനി തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് വീണ്ടും ജീവനക്കാര്‍ പണിമുടക്കുന്നത്. മെച്ചപ്പെട്ട ശമ്പളത്തിനും വ്യവസ്ഥകള്‍ക്കുമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആയിരിക്കുമെന്നു യൂണിയന്‍ അറിയിച്ചു.വരും ദിനങ്ങളില്‍ 48 മണിക്കൂര്‍ പണിമുടക്കിനാണ്  ആഹ്വാനം. ലുഫ്താന്‍സയും അനുബന്ധ വിമാനക്കമ്പനികളായ യൂറോവിംഗ്സ്, സണ്‍എക്സ്പ്രസ് എന്നിവയ്ക്കും പണിമുടക്ക് ബാധകമായിരിക്കുമെന്നും യൂണിയന്‍ അറിയിച്ചു.

പണിമുടക്കിനെ ലുഫ്താന്‍സ അപലപിച്ചു.പണിമുടക്കിനെ നേരിടാന്‍ മറുസംവിധാനം കൊണ്ടു കമ്പനി സജ്ജമാക്കുമെന്നാണ് കമ്പനിയുടെ പത്രക്കുറിപ്പ്. യുഎഫ്ഒയുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ലുഫ്താന്‍സ ഗ്രൂപ്പ് ആക്ഷേപിച്ചു.എന്നാല്‍ പണിമുടക്ക് ഒഴിവാക്കുന്നതിനായി രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്തിരുന്നത് യൂണിയന്‍ നിരാകരിച്ചിരിയ്ക്കയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com