ADVERTISEMENT

ബർലിൻ∙ ജർമനിയിൽ ഇന്ന് ബർലിൻ മതിൽ തകർത്തതിന്റെ മുപ്പതാം വാർഷികം വർണ്ണാഭമായി ആഘോഷിക്കുന്നു. പ്രധാന ആഘോഷം ബർലിൻ നഗരത്തിലാണ് നടക്കുന്നത്. ചാൻസലർ‌ മെർക്കലും മറ്റ് വിവിധ യുറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കുന്ന പൊതുപരിപാടി ഉച്ചകഴിഞ്ഞ് നടക്കും. വൈകിട്ട് ബർലിനിലെ ബ്രാൻഡൻബുളൾഗർ കവാടത്തിലാണ് പ്രധാന ആഘോഷ പരിപാടി. ലോകമെമ്പാടും നിന്നുള്ള വിവിധ തുറകളിൽ നിന്നുള്ള കലാകാരന്മാരും സംഗീതഞ്ജരും അണിനിരന്ന് രാവിനെ പകലാക്കുന്ന കലാപരിപാടികൾ അവതരിപ്പിക്കും. ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയൻമയർ കലാമേളയ്ക്ക് തിരി തെളിയിക്കും.

berlin-wall4

ലക്ഷക്കണക്കിന് പേർ പരിപാടി ആസ്വദിക്കുക കനത്ത പൊലീസ് വലയത്തിലായിരിക്കും. ജർമൻ പാർലമെന്റ് മതിൽ വീണതിന്റെ മുപ്പതാം വാർഷികം പുതുക്കി. മുൻ ചാൻസലർ ഹെൽമുട്ട് കോളിനെ പാർലമെന്റ് അംഗങ്ങൾ പ്രത്യേകം സ്മരിച്ചു. ജർമനിയുടെ ഹൃദയത്തിന് കുറുകെ കെട്ടിയ ബർലിൻ മതിൽ 1989 നവംബർ ഒൻപതിനാണ് തകർക്കപ്പെട്ടത്. അന്ന് യുഎസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റെയ്ഗനും പടിഞ്ഞാറൻ ജർമനിയുടെ ചാൻസലർ ആയിരുന്നു ഹെൽമുട്ട് കോളിന്റെ പൂർണ്ണ പിന്തുണയും ലഭിച്ചതോടെ മതിൽ പൊളിക്കൽ യാഥാർഥ്യമായി. ബർലൻ മതിൽ തകർക്കപ്പെട്ട ദിവസം മൂന്ന് ലക്ഷത്തോളം കിഴക്കൻ ജർമൻകാർ പടിഞ്ഞാറൻ ജർമനിയിലേക്ക് പാലായനം ചെയ്തതായിട്ടാണ് കണക്ക്. ഒരു അമ്മയുടെ മക്കൾ ഒത്തു ചേർന്ന ദിവസം. 

berlin-wall2

റെയ്ഗന്റെ പ്രതിമ ബർലിനിൽ

ബർലിൻ മതിൽ വീണതിന്റെ മുപ്പതാം വാർഷികമേളയിൽ മുൻ യുഎസ് പ്രസിഡന്റ് റൊനാൾഡ് റെയ്ഗന്റെ പ്രതിമ ബർലിൻ നഗരത്തിൽ ഇന്നലെ വൈകിട്ട് ഉയർന്നു. റെയ്ഗ‌ന്റെ അതികായിക വെങ്കല പ്രതിമ കിഴക്കും പടിഞ്ഞാറും ജർമനികളെ വേർതിരിച്ചത് ബർലിൻ മതിലായിരുന്നു. കിഴക്കൻ ജർമനി കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു നിയന്ത്രം സോവിയറ്റ് യൂണിയനും. പടിഞ്ഞാറൻ ജർമനിയിലേക്ക് ജനങ്ങൾ കടക്കാതിരിക്കാനാണ് 1961 ൽ കിഴക്കൻ ജർമനി ബർലിൻ മതിൽ നിർമ്മിച്ചത്. മതിൽ ചാടിക്കടക്കാൻ ശ്രമിച്ച ആയിരം പേർ വെടിയേറ്റ് മരിച്ചതായിട്ടാണ് കണക്ക്. കടുത്ത മനുഷ്യാവകാശധ്വംസനത്തിന്റെ ചിഹ്നമായി ഒടുവിൽ ബർലിൻ മതിൽ മാറി. 

berlin-wall3

സോവിയറ്റ് യൂണിയൻ ക്ഷയിക്കുകയും പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ മനം മാറ്റവുമാണ് ബർലിൻ മതിൽ ഒടുവിൽ വീഴാൻ കാരണമായത്. ബ്രാൻഡൻ ബുർഗ് കവാടത്തിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയുടെ അനാച്ഛാദനം യുഎസ് വിദേശമന്ത്രി മിക് പോംമബോ നിർവഹിച്ചു. 1987 ൽ ബർലിനിലെത്തിയ യുഎസ് പ്രസിഡന്റ് റെയ്ഗൻ പറഞ്ഞ വാക്കുകൾ പോംബോ ഓർത്തെടുത്തു " MR. GORBACHEU TEAR DOWN THIS WALL" ആ വാക്കുകൾ അറംപറ്റിയതുപോലെ 1989 നവംബർ ഒൻപതിന് അത് സംഭവിച്ചു. ജർമനിയുടെ ഈ ആഘോഷത്തിൽ അമേരിക്കൻ ജനതയും പങ്കുചേരുന്നു.

English Summary: berlin wall destroyed anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com