ADVERTISEMENT

ലിവർപൂൾ ∙ ഈ മാസം 16 നു നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്താനായി ഇന്ന് (ശനി) ഉച്ചകഴിഞ്ഞു വിപുലമായ വോളന്റിയേഴ്‌സ് കമ്മറ്റിയുടെ യോഗം ലിവർപൂളിൽ ചേരുമെന്ന് സംഘാടക സമിതിക്കുവേണ്ടി റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു. ലിവർപൂളിലെ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വൈകുന്നേരം രണ്ടു  മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആണ് യോഗം ആരംഭിക്കുന്നത്. തുടർന്ന് മൂന്നു മുതൽ നാലു വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.

കലോത്സവത്തിന്റെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തും. കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർഥികൾക്കും മാതാപിതാക്കൾക്കും കാണികൾക്കും എല്ലാവിധത്തിലുമുള്ള സൗകര്യങ്ങൾ ക്രമീകരിക്കാനുള്ള അവസാന ഘട്ട  ഒരുക്കങ്ങളിലാണ് സംഘാടക സമിതി. നവംമ്പർ 16ന് രാവിലെ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്നതോടെയാണ് മൽസരങ്ങൾ വിവിധ വേദികളിൽ ആരംഭിക്കുന്നത്. രൂപതയുടെ എട്ടു റീജിയനുകളിൽ നടന്ന റീജിയണൽ കലോത്സവങ്ങളിൽ നിന്നും വിജയികളായവരാണ് ദേശീയ തലത്തിലുള്ള മത്സരത്തിൽ മാറ്റുരക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com