ADVERTISEMENT

ബർലിൻ ∙ ജർമനി ബർലിൻ മതിൽ തകർത്തതിന്റെ മുപ്പതാം വാർഷികം വിപുലമായി ആഘോഷിച്ചു. പ്രധാന ആഘോഷം ബർലിൻ നഗരത്തിലാണ് നടന്നത്. പതിനായിരങ്ങൾ ആഘോഷത്തിൽ പങ്കുചേർന്നു. ശനിയാഴ്ച നടന്ന പൊതുപരിപാടി ചാൻസലർ അംഗല മെർക്കൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഫ്രാങ്ക്– വാൾട്ടർ സ്റ്റയൻമയർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹംഗറി പ്രസിഡന്റ് ജാനോസ് അഡ്‌യർ ചെക്ക് റിപ്പബ്ലിക്കൻ പ്രസിഡന്റ് മിലോസ് സെമാൻ പോളണ്ട്, പ്രസിഡന്റ് അൻഡർജ് ഡൂഡാ, സ്ലോവാക്കായ് പ്രസിഡന്റ് സൂസാന കപുതോവ എന്നിവർ വേദിപങ്കിട്ടു. ജർമനിയിൽ വളർന്ന് വരുന്ന വിദേശ വിദ്വേഷം, വർഗ്ഗീയത, യഹൂദ വിരുദ്ധതത , വംശീയ അക്രമങ്ങൾ എന്നിവ നാടിന് ആപൽക്കരമാണെന്ന് മെർക്കൽ മുന്നറിയിപ്പ് നൽകി.

berlin-wall
യൂറോപ്യൻ നേതാക്കൾ വേദിയിൽ.

ജനങ്ങളെ വേർതിരിച്ച് അവരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ചെറുതോ, വലുതോ, ആയ ഒരു മതിലും നിലനിൽക്കില്ലെന്ന് ബർലിൻ മതിലിന്റെ വീഴ്ചയെ സൂചിപ്പിച്ചുകൊണ്ട് മെർക്കൽ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ഒരു മതിലും പൊളിച്ച് കളയാൻ കഴിയാത്തത്ര ഉയരത്തിലല്ലെന്ന് അവർ കൂട്ടിച്ചേർത്തു.

angela-merkel

മതിൽചാടി കടന്ന് ജീവൻ നഷ്ടപ്പെട്ട നൂറു കണക്കിന് ജർമൻകാർക്ക് മെർക്കൽ പ്രണാമം അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com