ADVERTISEMENT

ബർമിങ്ങാം ∙ സെന്റ് ജോസഫ് സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ  ഭക്തി നിർഭരമായി പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആഘോഷിച്ചു.  അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലായിരുന്നു വി. കുർബാനയും വിശുദ്ധന്റെ ഓർമ്മപെരുന്നാളും.

യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ തീമോത്തിയോസ് മെത്രാപ്പോലീത്തായെ വികാരി ഫാ. ഫിലിപ്പ്  തോമസ്, ഇടവക വൈസ് പ്രസിഡന്റ് ഷാജി പീറ്റർ, ട്രസ്റ്റി മാത്യു വർഗ്ഗീസ്, യുകെ കൗൺസിൽ പ്രതിനിധി ബിജു വർഗ്ഗീസ് എന്നിവർ ചേർന്ന് പള്ളിയങ്കണത്തിലേക്ക് സ്വീകരിച്ചു. ബർമിങ്ങമിൽ നിന്നു യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിശ്വാസികളുടെ സമൂഹം മെത്രാപ്പോലീത്തായെ പരിശുദ്ധ ദേവാലയത്തിലേക്കാനായിച്ചപ്പോൾ സാനു ജോസഫ്, ജേയ്ബി ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിലൽ ഗായക സംഘം പ്രാർത്ഥനാഗീതങ്ങളോടെ സ്വീകരിച്ചു.

st-gregorios-feast-2

മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ പ്രാരംഭ പ്രാർത്ഥനകളും വി. കുർബ്ബാനയും അതോടൊപ്പം പരുമല തിരുമേനിയോടുള്ള പ്രത്യേക പ്രാർത്ഥനകളും നടന്നു. വി.കുർബ്ബാനയുടെ മധ്യത്തിൽ കുടുംബങ്ങളുടേയും ഇടവകകളുടെയും പരിശുദ്ധ സഭയുടെയും നവീകരണത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ഇടവക മക്കൾക്ക് മെത്രാപ്പോലീത്താ നടത്തുകയുണ്ടായി.വി. കുർബാനയ്ക്കുശേഷം മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ ചാരിറ്റിക്കായി ഏതാണ്ട് ആയിരത്തിനടുത്ത് പൗണ്ട് സമാഹരിക്കുവാൻ സാധിച്ചു.

st-gregorios-feast-3

വി. കുർബ്ബാനാനന്തരം സൺഡേസ്കൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് ദീർഘമായ ചർച്ച സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ എബി ഐപ്പുമായി മെത്രാപ്പോലീത്ത നടത്തുകയുണ്ടായി. ഭക്ത സംഘടനകളുടെ പ്രവർത്തന രീതികളിൽ മെത്രാപ്പോലീത്താ തന്റെ സംതൃപ്തി അറിയിച്ചു. യാക്കോബായ സഭയുടെ പ്രവർത്തന രീതികളെ കുറിച്ച് ഇടവക ഭാരവാഹികളുമായി തിരുമേനി ദീർഘനേരം സംഭാഷണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com