ADVERTISEMENT

ലണ്ടൻ ∙ ശരണം വിളികളുടെയും നാമജപങ്ങളുടെയും നാളുകൾക്ക് നാട്ടിലെന്നപോലെ ഇങ്ങകലെ ബ്രിട്ടനിലും അയ്യപ്പഭക്തർ തുടക്കം കുറിച്ചു. ലണ്ടൻ, കവൻട്രി, സോമർസെറ്റ്, മാഞ്ചസ്റ്റർ, ബർമിങ്ങാം തുടങ്ങി മലയാളികൾ ഏറെയുള്ള എല്ലായിടത്തും വിശ്വാസികൾ എല്ലാ ആചാരങ്ങളോടെയും വ്രതശുദ്ധിയോടെയുമാണ് മണ്ഡലകാലത്തിന് തുടക്കം കുറിച്ചത്. നവംബർ, ഡിസംബർ മാസങ്ങളിലെ കൊടും തണുപ്പിൽ ഇനിയുള്ള വാരാന്ത്യങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ഹൈന്ദവ കൂട്ടായ്മകൾ അയ്യപ്പ പൂജകൾക്കായി മാറ്റിവയ്ക്കും. വിവിധ ഹിന്ദുസമാജങ്ങളുടെയും അയ്യപ്പസേവാസംഘങ്ങളുടെയും എൻ.എസ്.എസ്. യുകെയുടെയുമെല്ലാം ആഭിമുഖ്യത്തിൽ ഭജനയും മറ്റു പ്രാർഥനകളും നടക്കും. 

ബർമിങ്ങാം ബാലാജി ക്ഷേത്രം, വെംബ്ലി അയ്യപ്പക്ഷേത്രം, ലണ്ടൻ മുരുക ക്ഷേത്രം, മഹാലക്ഷ്മി ക്ഷേത്രം, സ്വാമിനാരായൺ ക്ഷേത്രം എന്നിവടങ്ങളിലെല്ലാം വൃശ്ചികപുലരി ആഘോഷം മുതൽ മകരവിളക്കുവരെ പ്രത്യേക പൂജകൾ നടത്തും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com