ADVERTISEMENT

ബർമിങ്ങാം∙  യുക്മ സാംസ്കാരിക വേദി ഒരുക്കുന്ന യുക്മ - മാഗ്നവിഷൻ ടിവി സ്റ്റാർ സിംഗർ സീസൺ 4 ജൂനിയർ മ്യൂസിക്കൽ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കുന്നു. നവംബർ 2 ന് മാഞ്ചസ്റ്ററിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള ലോഗോ പ്രകാശനം ചെയ്ത് കൊണ്ടു തുടക്കം കുറിച്ച സ്റ്റാർ സിംഗർ സീസൺ 4 ൽ 8 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടി പാട്ടുകാർക്കാണ് പങ്കെടുക്കുവാൻ അവസരമുള്ളത്. വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ച സ്റ്റാർ സിംഗറിന്റെ ആദ്യ മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്ഥമായി യു. കെ യിലെ മലയാളി യുവഗായക പ്രതിഭകളെ കണ്ടെത്താനുള്ള മത്സരമാണ് സ്റ്റാർ സിംഗർ സീസൺ 4ൽ എന്നതാണ് പ്രധാന സവിശേഷത. 

uukma-magna-vision-2

സ്റ്റാർ സിംഗർ സീസൺ 4 ൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അതിനായുള്ള അപേക്ഷകൾ ഡിസംബർ 15 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. 8 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 31 ആണു പ്രായം കണക്കാക്കാനുള്ള അടിസ്ഥാന തീയതി. ഈ വാർത്തയുടെ അവസാനം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകൾ പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

uukma-magna-vision-4

മത്സരാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷൻ ഡിസംബർ 15 നും 2020 ജനുവരി 3 നും ഇടയ്ക്ക് നടത്തുന്നതാണ്. ഓഡിഷൻ നടത്തുന്ന തീയതിയും സ്ഥലവും ഡിസംബർ 15 നകം അപേക്ഷ സമർപ്പിക്കുന്ന മത്സരാർഥികളെ അറിയിക്കുന്നതാണ്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ ജനുവരി മധ്യവാരത്തോടെയും തുടർന്ന് വരുന്ന മത്സര റൗണ്ട്സുകൾ 2020 ഫെബ്രുവരി മാർച്ച് മാസങ്ങളിലും ഗ്രാന്റ് ഫിനാലേ ജൂൺ അവസാനത്തോടെയും നടത്തുവാനാണ് സ്റ്റാർ സിംഗർ സീസൺ 4 ന്റെ കോ ഓർഡിനേറ്റിംഗ് ടീം ഉദ്ദേശിച്ചിരിക്കുന്നത്. യുക്മ സാംസ്കാരിക വേദി കലാവിഭാഗം കൺവീനർ സെബാസ്റ്റ്യൻ മുതുപാറക്കുന്നേലിന്റെ നേതൃത്വത്തിൽ മാഗ്നാവിഷൻ മാനേജിംഗ് ഡയറക്ടർ ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിൽ , ഹരീഷ് പാല, സാൻ ജോർജ്ജ് തോമസ് എന്നിവരടങ്ങുന്ന ടീം അതിനായുള്ള തയാറെടുപ്പുകൾ അതിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ്.

uukma-magna-vision-3

യുക്മ - മാഗനാവിഷൻ TV സ്റ്റാർ സിംഗർ സീസൺ 4 ജൂണിയറിന്റെ മുന്നോട്ടുള്ള യാത്രയിൽ മുഴുവൻ യുക്മ സ്നേഹികളുടേയും സംഗീത പ്രേമികളുടേയും പ്രോത്സാഹനങ്ങളും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോഡിനേറ്റർ സജീഷ് ടോം, സാംസ്കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ് , വൈസ് ചെയർമാൻ ജോയി ആഗസ്തി, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ്,  ജനറൽ കൺവീനർമാരായ തോമസ് മാറാട്ടുകുളം, ജയ്സൺ ജോർജ്ജ് എന്നിവർ അഭ്യർഥിച്ചു. സ്റ്റാർ സിംഗർ സീസൺ 4-മായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് സെബാസ്റ്റ്യൻ മുതുപാറക്കുന്നേലിനെ - 07828739276 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

അപേക്ഷകൾ സമർപ്പിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.   

https://magnavision.tv/?page_id=2668

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com