ADVERTISEMENT

കോർക്ക് ∙ ജീവകാരുണ്യപ്രവർത്തനത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കി ഷെയറിങ് കെയർ. 2009ൽ രൂപം കൊണ്ട ചാരിറ്റി സംഘടനയാണ് ഷെയറിങ് കെയർ. സംഘടനയുടെ പത്താമത് വാർഷിക പൊതുയോഗം നവംബർ 16നു കോർക്കിൽ വച്ചു നടത്തപ്പെട്ടു. ചെയർമാൻ ഫാ.പോൾ തെറ്റയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോ.സെക്രട്ടറി ശൈലേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജിജോ പെരേപ്പാടൻ 2018-19ലെ കണക്കും അവതരിപ്പിച്ചു. 

കഴിഞ്ഞ പത്ത് വർഷത്തെ സംഘടനയ്ക്കു ലഭിച്ച ആകെ വരുമാനം 46901.25 യൂറോയും ആകെ ചെലവ്  42,967.98 യൂറോയും ആണ്. അതിൽ 33408.85 യൂറോയുടെ സഹായം ഗുണഭോക്താക്കൾക്ക് ലഭിച്ചുവെന്നും കണക്കവതരിപ്പിച്ചുകൊണ്ടു ട്രഷറർ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഷെയറിങ് കെയറിലൂടെ ഇന്ത്യയിലും അയർലൻഡിലുമുള്ള 480ൽ പരം പേർക്കു സഹായം എത്തിക്കാൻ സാധിച്ചുവെന്നതിൽ സന്തോഷമുണ്ടെന്നു സെക്രട്ടറി ജിജോ രാജു അഭിപ്രായപ്പെട്ടു. 

sharing-care-2

അടുത്ത പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. ചെയർമാൻ - ഫാ. പോൾ തെറ്റയിൽ, സെക്രട്ടറി - ജിജോ രാജു, ട്രഷറർ - ശൈലേഷ് ബാബു, വൈസ്ചെയർമാൺ - ജിജോ പെരേപ്പാടൻ, ജോ.സെക്രട്ടറി - ഡഗ്ളസ് ജേക്കബ്, എക്‌സിക്യൂട്ടീവ് (സംഘടനകാര്യം) - ദേവസ്യ ചെറിയാൻ, എക്‌സിക്യൂട്ടീവ് (പബ്ലിക് റിലേഷൻസ്) - അലക്‌സ് ജോർജ്. കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ എക്‌സിക്യൂട്ടീവ് അംഗങ്ങളായ റോജോ പുറപ്പന്താനത്തിനും രാജേഷ് സക്കറിയായ്ക്കും അവരുടെ സേവനങ്ങൾക്ക് യോഗം നന്ദി രേഖപ്പെടുത്തി.

സേവനത്തിന്റെ പത്തു വർഷം പൂർത്തിയാക്കുന്ന ഈയവസരത്തിൽ, മറ്റുള്ളവരുടെ സഹായം ആവശ്യമുള്ള പാവങ്ങളെ സഹായിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും, സംഘടനയുടെ ഭാഗമായിനിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും ചെയർമാൻ പറഞ്ഞു. സംഘടനയിലെ അംഗങ്ങളുടെ പിന്തുണ മാത്രമല്ല, അയർലൻഡിലെ പ്രവാസികളുടെ സഹായംകൊണ്ടു കൂടിയാണ് ഇവയെല്ലാം ചെയ്യാൻ സാധിച്ചതെന്നും, അതിനു നന്ദിയുണ്ടെന്നും, ഭാവിയിലും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർഥിക്കുന്നതായും ഫാ.പോൾ തെറ്റയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com