ADVERTISEMENT

ബർലിൻ ∙ യൂറോപ്പിൽ വൻ തോതിൽ വ്യാജ യൂറോ കറൻസികൾ പ്രചരിക്കുന്നതായി യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്.ജർമനിയിൽ ഇതിനകം വൻ തുകയുടെ വ്യാജ യൂറോ കറൻസികൾ പൊലീസ് പിടിച്ചെടുത്തതായും സെൻട്രൽ ബാങ്ക് തുടർന്നു വെളിപ്പെടുത്തി.അഞ്ചിന്റെയും, പത്തിന്റെയും ഇരുപതിന്റെയും, യൂറോ കറൻസികളിലാണ് വ്യാജൻ ഏറെ പ്രചരിക്കുന്നത്.

fake-notes-2

ഒർജിനിലിനെ വെല്ലുന്ന വ്യാജ യൂറോയുടെ മുകൾ ഭാഗത്ത് മൂവി മണി  (MOVIE MONEY) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.  സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജനെ എളുപ്പം കണ്ടെത്താൻ കഴിയുമെന്ന് പൊലീസ് പറയുന്നു. ഇരുട്ടിൽ ക്രിസ്മസ് മാർക്കറ്റുകളിൽ ചിലവഴിക്കാനാണ് ഈ വ്യാജൻ എത്തിയതെന്ന് സൂചനയുണ്ട്.

പൊതുജനം ജാഗ്രത പാലിക്കണമെന്നും യൂറോ നോട്ടുകൾ സൂക്ഷ്മതയോടെ ശ്രദ്ധിക്കണമെന്നും പൊലീസിന്റെ പ്രത്യേക നിർദ്ദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com