ADVERTISEMENT

വിയന്ന ∙ ഐക്യരാഷ്ട്രസഭയുടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന വിയന്ന ഇന്റര്‍നാഷനല്‍ സെന്ററിന്റെ (വിഐസി) കീഴിലുള്ള ഇന്ത്യന്‍ ക്ലബ്ബിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ക്ലബിന്റെ പ്രസിഡന്റായി ജോഷിമോന്‍ എറണാകേരിലിനെ തിരഞ്ഞെടുത്തു. വി.ഐ.സി ഇന്ത്യന്‍ ക്ലബിന്റെ നാലാമത്തെ മലയാളി പ്രസിന്‍ഡന്റാണ് ജോഷിമോന്‍.

സുനിത സാഹു (വൈസ് പ്രസിഡന്റ്), സുമിത് ധീര്‍ (സെക്രട്ടറി), നിഷികാന്ത് രാകേഷ് (ജോയിന്റ് സെക്രട്ടറി), നിതിന്‍ ശര്‍മ്മ (ട്രെഷറര്‍), എല്‍ദോ പല്‍പ്പത്ത് (ജോയിന്റ് ട്രെഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു. മനോജ് പാട്ടില്‍, രവി ഗുപ്ത എന്നിവര്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയില്‍ നിന്നുള്ള പ്രതിനിധികളായും, യുണിഡോ പ്രതിനിധികളായി ജോണ്‍സണ്‍ വാഴലാനിക്കല്‍, രാജശേഖര്‍ ശരവണന്‍ എന്നിവരും മാത്യു ചെറിയന്‍കാലയില്‍, കുരിയന്‍ മനയാനിപ്പുറത്ത് എന്നിവര്‍ യുഎന്‍ഒഡിസി പ്രതിനിധികളായും നിയമിതരായി. കമ്മിറ്റി അംഗങ്ങളായി മാര്‍ട്ടിന്‍ ജോര്‍ജ്, ജോണി തോമസ്, നിലേഷ് കാമ്പ്‌ളി, ലോകേഷ് പാര്‍സ, അരുണ കോര്‍ഡേ എന്നിവരെയും തിരഞ്ഞെടുത്തു.

ഓസ്ട്രിയയിലെ യുണൈറ്റഡ് നേഷന്‍സ് ഓഫിസില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയായി 2009 ഏപ്രില്‍ ഒന്നിനാണ് വി.ഐ.സി ഇന്ത്യന്‍ ക്ലബ് സ്ഥാപിതമായത്. അംഗങ്ങളുടെ സാമുഹ്യ, സാംസ്‌കാരിക ഉന്നമനത്തിനാണു ക്ലബ് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം അയ്യായിരം പേര്‍ ജോലി ചെയ്യുന്ന യു.എന്‍ സമുച്ചയത്തില്‍ 250 ല്‍ പരം പേര്‍ ഇന്ത്യന്‍ വംശജരുമാണ്. ക്ലബ്ബിന്റെ പത്താമത് വാര്‍ഷികം 2020 ജനുവരിയില്‍ ആഘോഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com