ADVERTISEMENT

ഡബ്ലിൻ ∙ സിഎസ്ഐ ഹോളി ട്രിനിറ്റി ഇടവകയുടെ ആഭിമുഖ്യത്തിലുള്ള  ഈ വർഷത്തെ ക്രിസ്മസ് കാരൾ സർവീസ്, ഡിസംബർ 14,  ശനിയാഴ്ച വൈകുന്നേരം മൂന്നു മുതൽ ഡബ്ലിൻ ഡോനോർ അവെന്യൂവിലുള്ള സെന്റ് കാതെറിൻ ആൻഡ്‌ സെന്റ് ജെയിംസ്‌ ചർച്ച്  ഓഫ്‌ അയർലൻഡ് പളളിയിൽ വച്ച്  നടത്തപ്പെടുന്നതാണ്. ഇടവക വികാരി റവ. വിജി വര്ഗീസ് ഈപ്പൻമുഖ്യകാർമികത്വം വഹിക്കും. ചർച് ഓഫ് അയർലൻഡ് ഡബ്ലിൻ ആർച്ച്ബിഷപ്പ്, മോസ്റ്റ് റെവ. ഡോ. മൈക്കിൾ ജാക്സൺ തിരുമേനി ക്രിസ്മസ് സന്ദേശം  നൽകും.

മലയാളത്തിലും  ഇംഗ്ലീഷിലും ഉള്ള കാരോൾ ഗാനങ്ങൾ ഗായക സംഘം ആലപിക്കുന്നതാണ്. കൂടാതെ, കുട്ടികൾ അവതരിപ്പിക്കുന്ന  പാട്ടുകളും  സ്കിറ്റുകളും  ഉണ്ടായിരിക്കും. ക്രിസ്മസ് വിരുന്നും ഒരുക്കിയിട്ടുണ്ട്. എല്ലാവരേയും കാരോൾ സർവീസിലേക്ക് ഹാർദവമയി സ്വാഗതം ചെയ്യുന്നു .

സ്ഥലം: സെന്റ് കാതറിന്‍ ആന്‍ഡ് സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ്, ഡോനോര്‍ അവന്യൂ, ഡബ്ളിന്‍ 8 (നാവിഗേറ്റര്‍ ഉപയോഗിച്ച് 248 സൌത്ത് സര്‍ക്കുലര്‍ റോഡ്).

വിവരങ്ങള്‍ക്ക്: 

ജെയ്ൻ എഡ്വിൻ  - 086 209 6543 

സതീഷ് സ്റ്റീഫൻ  - 087 216 5771 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com