ADVERTISEMENT

ലണ്ടന്‍ ∙  പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടത്തിവരുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മതേതര ജാനാധിപത്യ സംഘടനകൾ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ അണിചേരുന്നു. ഗാന്ധിയൻ മാതൃകയിൽ സമാധാനപരമായ പ്രതിക്ഷേധ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

ജനുവരി ഒന്നാം തീയതി ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ഗാന്ധി പ്രതിമയ്ക്കു മുൻപിൽ മെഴുകുതിരി തെളിയിച്ചുകൊണ്ടും, ദേശഭക്തി ഗാനം ആലപിച്ചു കൊണ്ടുമാണ് പ്രതിക്ഷേധ പരിപാടിയിൽ പങ്കെടുക്കേണ്ടത്. യുകെയിലെ വിവിധ മതേതര ജനാധിപത്യ സംഘടനകളായ ഒഐസിസി, കെഎംസിസി, പ്രവാസി കോൺഗ്രസ്, ജിഐഎഫ്, തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ മറ്റു മതേതര ജനാധിപത്യ സംഘടനകളുടെ സഹകരണത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാ മതേതര ജനാധിപത്യ വിശ്വാസികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു 

Venue : Gandhi Statue , Westminister, London 

Date : 1st of January 2020 , Time : 3 pm 

Organised by :OICC UK, KMCC, Pravasi Congress, GIF

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com