ADVERTISEMENT

വിയന്ന ∙ സാമ്പത്തിക ക്രമക്കേടിന്‍റെ പേരില്‍ ഓസ്ട്രിയയിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ രേണുവിനെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചു. പ്രതിമാസം 15 ലക്ഷം രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്തതിനും, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിതിനെ തുടര്‍ന്നുമാണു വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഈ നടപടി.

രേണു അടുത്ത മാസം ഓസ്ട്രിയയിലെ ജോലി പൂര്‍ത്തിയാക്കാനിരിക്കെയാണ് ക്രമക്കേടു കണ്ടെത്തിയത്. മന്ത്രാലയത്തിന്‍റെ ചീഫ് വിജിലന്‍സ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം സെപ്റ്റംബറില്‍ വിയന്ന സന്ദര്‍ശിച്ച് അന്വേഷണം നടത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ സാമ്പത്തിക ക്രമക്കേടുകള്‍, ഫണ്ട് ദുരുപയോഗം ചെയ്യല്‍, പെരുമാറ്റചട്ട ലംഘനം എന്നിവ സ്ഥിരീകരിച്ചതായി പറയുന്നു.

ഡിസംബര്‍ 9 ന് തന്നെ മന്ത്രാലയം  രേണുവിനെ അംബാസഡറുടെ സാമ്പത്തിക അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. വിയന്നയില്‍ നിന്ന് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com