ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമിലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് പുതുവത്സരം ആഘോഷിച്ചു. ഹാളില്‍ കൂടിയ ക്ലബ്ബ് അംഗങ്ങളെയും, സുഹൃത്തുക്കളെയും, അതിഥികളെയും സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്‍റ് ജോസഫ് പീലിപ്പോസ് സ്വാഗതം ചെയ്തു. വൈകുന്നേരം എട്ടു മണിക്ക് പരിപാടികള്‍ ആരംഭിച്ചു. ഡോ.സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത് ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.

വിഭവസമ്യദ്ധമായ അത്താഴത്തിന് ശേഷം സിനിമാറ്റിക്, ബോളിവുഡ് ഗാനാലാപങ്ങളും ഡാന്‍സുമായി അര്‍ദ്ധരാത്രി വരെ ചെലവഴിച്ചു. 2019 ല്‍ കിട്ടിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞ് പ്രത്യാശയോടെ പുതുവത്സരത്തിലേക്ക് കടക്കാന്‍ കാത്തുനിന്നു.

രാത്രി 12 മണിക്ക് ഷാംപെയിന്‍ നുകര്‍ന്ന് 2019 നോട് വിട പറഞ്ഞ് പ്രത്യോശയോടെ 2020 നെ വരവേറ്റു. തുടര്‍ന്ന് ഈ ആഘോഷത്തില്‍ പങ്കെടുത്തവര്‍ പരസ്പരം പുതുവത്സരാശംസകള്‍ നേര്‍ന്നു. പിന്നീട് നയന മനോഹരമായ വെടിക്കെട്ടോടെ പുലര്‍ച്ച വരെ ആഘോഷം തുടര്‍ന്നു.  പുതുവത്സരാരംഭത്തില്‍ എല്ലാവര്‍ക്കും ഗ്രേസി പള്ളിവാതുക്കല്‍ തയാറാക്കിയ പായസം നല്‍കി.

പുതുവത്സരാഘോഷങ്ങള്‍ക്കു ജോസ് തിനംപറമ്പില്‍ സംഗീത സംവിധാനവും, ശബ്ദവും വെളിച്ചവും നല്‍കി താളാത്മകമാക്കി. സേവ്യര്‍ പള്ളിവാതുക്കല്‍ ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഭാരവാഹികള്‍: ജോസഫ് പീലിപ്പോസ് (പ്രസിഡന്റ്), ജോര്‍ജ് ചൂരപ്പൊയ്കയില്‍ (വൈസ് പ്രസിഡന്റ്), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍). ജര്‍മനിയിലെ ആദ്യകാല ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബായ ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ടിൽ കഴിഞ്ഞ 48 വാര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു. എല്ലാവര്‍ഷങ്ങളിലും സ്പോര്‍ട്സ് ഫെറയിന്‍ അംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കുമായി വര്‍ഷാന്ത്യാ-പുതുവത്സരാഘോഷം നടത്തി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com