ADVERTISEMENT

ലണ്ടൻ ∙ ലോകം മുഴുവൻ പുതുവർഷാഘോഷങ്ങളിൽ മുഴുകിയപ്പോൾ ബ്രിട്ടനിലെ കോൺഗ്രസുകാരായ പ്രവസികൾക്ക് ഇന്നലെ പ്രതിഷേധത്തിന്റെ ദിനമായിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം. കൊടും തണുപ്പിനെയും ആഘോഷത്തിന്റെ ആരവങ്ങളെയും അവഗണിച്ച് ഒഐസിസി –യുകെയുടെ കുടക്കീഴിൽ അണിനിരന്ന കോൺഗ്രസ് പ്രവർത്തകർ, മെഴുകു തിരി തെളിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയും ഒരു മണിക്കൂർ സമയം കൊണ്ട് ഇന്ത്യയിലെ വിവാദ നിയമത്തിനെതിരെ പ്രതിഷേധമുയർത്തി. 

oicc-uk-protest

ലണ്ടൻ നഗരത്തിലെ പാർലമെന്റ് സ്ക്വയറിനു മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്കു മുന്നിലായിരുന്നു ഗാന്ധിയൻ മാതൃകയിലുള്ള പ്രതിഷേധ സമരം. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒ.ഐ.സി.സി. പ്രവർത്തകർ പ്രതിഷേധത്തിനായി മയിലുകൾ താണ്ടിയാണ് ന്യൂ ഇയർ ദിനത്തിൽ ലണ്ടനിലെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നു മുതൽ നാലു വരെയായിരുന്നു സമര പരിപാടികൾ. 

ഇന്ത്യൻ ഭരണഘടനയുടെ സത്തയെ ഉന്മൂലനം ചെയ്ത് വർഗീയ ഫാസിസ്റ്റ് മനസോടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരേ മൗനമായി ശബ്ദിക്കുന്ന നിരവധി പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. പ്ലക്കാർഡുകൾ കൈയിലേന്തി നൂറുകണക്കിനാളുകൾ സംഘടിച്ചതോടെ വെസ്റ്റ്മിനിസ്റ്ററിൽ ഈ പ്രതിഷേധം ലോക മാധ്യമങ്ങളുടെ തന്നെ ശ്രദ്ധ നേടി. ആസാദി മുദ്രാവാക്യങ്ങൾ വിവിധ ഭാഷകളിൽ മുഴക്കിയും പ്രതിഷേധക്കാർ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.  

oicc-uk-protest-2

ഒ.ഐ.സി.സി.യുടെ പ്രതിഷേധ പരിപാടികൾ വരുദിവസങ്ങളിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ് ഇന്നു വൈകിട്ട് അഞ്ചിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സോളിക്കോണിൽ വൻ പ്രതിഷേധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com