ADVERTISEMENT

സൂറിക്ക് ∙ ഐഎൻഒസി സ്വിസ് കേരളാ ചാപ്റ്റർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു. ജനുവരി രണ്ടിനു വൈകിട്ട് 5 മണിക്കാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ് കേരളാ ചാപ്റ്റർ സൂറിക്കിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്

ഓവർസീസ് കോൺഗ്രസ് സ്വിസ് കേരളാ ചാപ്റ്റർ പ്രസിഡന്റ് ജോയ് കൊച്ചാട്ട് തന്റെ സ്വാഗത പ്രസംഗത്തിലുടനീളം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ നിശിതമായ് വിമർശിച്ചതോടൊപ്പം, സാമൂഹ്യനീതിക്ക് മേലുള്ള കടന്നു കയറ്റത്തെ ശക്തിയുക്തം അപലപിച്ചു. രാജ്യം നേരിടുന്ന ഈ മഹാവിപത്തിനെതിരേ ഭരണഘടനാ മൂല്യങ്ങളെ മുറുകെ പിടിച്ച് കൊണ്ട് ഗാന്ധിയൻ മാർഗ്ഗങ്ങളിലൂടെ പ്രതിഷേധത്തിന്റെ ഏതറ്റം വരെയും കടന്നു ചെല്ലുവാൻ നാം ബാധ്യസ്ഥരാണ് എന്ന ആഹ്വാനത്തോടെയായിരുന്നു അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.

oc-swiss-caa-2

യോഗത്തിലെ അധ്യക്ഷനായിരുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ് കേരളാ ചാപ്റ്റർ ചെയർമാൻ ടോമി തൊണ്ടാംകുഴി തന്റെ പ്രഭാഷണത്തിലൂടെ പൗരത്വ ഭേദഗതി നിയമത്തിന്റെ എല്ലാ ദൂഷ്യവശങ്ങളെയും യോഗത്തിൽ അവതരിപ്പിച്ചു. നിയമത്തിന്റെ ചുവട് പിടിച്ച് വിദേശ ഇന്ത്യാക്കാരുടെ മേൽ അടിച്ചേൽപിക്കാൻ ഇടയുള്ള ചില നയങ്ങളെപ്പറ്റി പരാമർശിച്ച അദ്ദേഹം ഒരു പൗരനെന്ന നിലയിൽ ഈ ബില്ലിൻമേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

മതത്തിന്റെ പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് അതീവ ഗൗരവത്തോട് കൂടിയേ കാണാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞ INOC ട്രഷറർ പ്രിൻസ് പ്രിൻസ് കാട്രുകുടിയിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കു നേരേയുള്ള പൊലീസ് നടപടികൾ ഒരിക്കലും ന്യായീകരിക്കാനാവാത്ത ഒന്നാണെന്നും കൂട്ടിച്ചേർത്തു.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കപ്പെടുമ്പോൾ മത രാഷ്ട്ര സമീപനമാണ് അതിൽ ഉൾക്കൊള്ളുകയെന്നും, ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മത നിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അന്തസത്തയുമായി ഒരിക്കലും പൊരുത്തപ്പെടില്ലെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട്  മിഡിയാ കോഓർഡിനേറ്റർ ജൂബിൻ ജോസഫ് പറഞ്ഞു.

പ്രമേയത്തിൻമേൽ വിശദമായ ചർച്ച നടത്തുകയും നിയമത്തിൻ മേൽ തങ്ങൾക്കുള്ള അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് സ്വിസ് കേരളാ ചാപ്റ്റർ അവതരിപ്പിച്ച പ്രമേയം യോഗത്തിന്റെ പൂർണ്ണ പിൻതുണയോടെ പാസാക്കി.

ഏതെങ്കിലും മത വിഭാഗങ്ങൾക്കു നിയന്ത്രണവും മറ്റേതെങ്കിലും വിഭാഗങ്ങൾക്ക് പൗരത്വത്തിന് കൂടുതൽ പരിഗണനയും നൽകുന്നിടത്ത് രാജ്യത്തിന്റെ മതേതര ഭാവം പാടെ നഷ്ടപെടുന്നുവെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ് കേരളാ ചാപ്റ്റർ സെക്രെട്ടറി ടോമി വിരുത്തിയേൽ തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്ന രീതിയിൽ രാജ്യം ഫാസിസ്റ്റുകളുടെ പിടിയിൽ അമർന്നതിലുള്ള രോക്ഷം പ്രകടിപ്പിച്ച അദ്ദേഹം INOC സംഘടിപ്പിച്ചു പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത എല്ലാ ജനാധിപത്യ വിശ്വാസികളോടും  നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com