ADVERTISEMENT

ബർലിൻ ∙ യാത്രാവിമാനങ്ങളുടെ വിൽപനയിൽ എയർബസ് ബോയിങ്ങിനെ കടത്തി വെട്ടിയതായി വെളിപ്പെടുത്തൽ. യൂറോപ്യൻ നിർമിതമാണ് എയർബസ്. ബോയിങ് യുഎസ് നിർമ്മിതവും.

എയർബസ് 2019–ൽ ലോകവിപണിയിൽ  863 യാത്രാ വിമാനങ്ങൾ വിറ്റഴിച്ചു. ബോയിങ്ങിന് 737 യാത്രാവിമാനങ്ങൾ മാത്രമെ വിറ്റഴിക്കാൻ കഴിഞ്ഞുള്ളൂ.

എയർബസിന്റെ പതിനേഴ് വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിൽപന നടന്ന വർഷം 2019 ആണെന്നു കമ്പനി വ്യക്തമാക്കി. 2019–ൽ ബോയിങ് യാത്രാവിമാനങ്ങൾ തകർന്ന് വീണ് 346 യാത്രക്കാർ മരണമടഞ്ഞത് ബോയിങ്ങിന്റെ വിൽപനയെ ബാധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com