ADVERTISEMENT

വത്തിക്കാന്‍ സിറ്റി∙ വത്തിക്കാന്‍ ആദ്യമായി ഒരു വനിതയ്ക്ക് ഭരണപരമായ ഉന്നത പദവി അനുവദിച്ചു. അഭിഭാഷകയായ ഫ്രാന്‍സിസ്ക ജിയോവാനിയെ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധം കൈകാര്യം ചെയ്യുകയായിരിക്കും അറുപത്താറുകാരിയുടെ പ്രധാന ദൗത്യം. വത്തിക്കാനിലെ അധികാര സ്ഥാനങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ വരുന്നതിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ പിന്തുണച്ചിരുന്നതാണ്. ഇതിന്റെ ഭാഗമാണ് ഫ്രാന്‍സിസ്കയുടെ അപ്പോയിന്റ്മെന്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

27 വര്‍ഷമായി വത്തിക്കാനുമായി ബന്ധപ്പെട്ടുള്ളതാണ് ഫ്രാന്‍സിസ്കയുടെ ഔദ്യോഗിക ജീവിതം. കുടിയേറ്റം, അഭയാര്‍ഥി പ്രശ്നം തുടങ്ങിയ മേഖലകളിലാണ് വൈദഗ്ധ്യമുള്ളത്. സ്ത്രീസുരക്ഷ, ബൗദ്ധിക സ്വത്തവകാശം, ടൂറിസം തുടങ്ങിയ മേഖലകളിലും അവഗാഹമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com