ADVERTISEMENT

മ്യൂണിക്ക് ∙ സുവർണജൂബിലി നിറവിലെത്തിയ ജര്‍മനിയിലെ ആദ്യകാല (1969) സമാജങ്ങളിലൊന്നായ മ്യൂണിക്ക് മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ മ്യൂണിക്ക് കേരള സമാജത്തിന്‍റെ സുവര്‍ണ്ണ ജൂബിലിയാഘോഷം ജനുവരി 25 ന് (ശനി) വൈകുന്നേരം നാലുമണി മുതല്‍ മ്യൂണിക്കിലെ വില്ലി ഗ്രാഫ് ജിംനാസിയം സ്കൂള്‍ ഹാളില്‍ അരങ്ങേറും.

ജര്‍മനിയിലെ ഗുണ്ടര്‍ട്ട് ചെയര്‍ ചുമതലക്കാരിയും ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ പ്രഫസറുമായ ഡോ. ഹൈക്കെ ഓബര്‍ലിന്‍ ആഘോഷത്തില്‍ മുഖ്യാതിഥിയായിരിക്കും. സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. മ്യൂണിക്കിലെ മറ്റു ഇന്ത്യന്‍ സംഘടനകളിലെയും, ജര്‍മനിയിലെ ഇതര സ്ഥലങ്ങളിലെ കേരള സമാജം പ്രതിനിധികളും പങ്കെടുക്കും

വിവിധ കലാപരിപാടികള്‍ക്കൊപ്പം പ്രശസ്ത ഗായിക സ്നേഹ നായരും സംഘവും നടത്തുന്ന ഗാനമേളയും ഇന്ത്യന്‍ ഡിന്നറും ഉണ്ടായിരിയ്ക്കും. സുവര്‍ണ്ണജൂബിലി ആഘോഷത്തിലേക്ക് ഏവരേയും സമാജം ഭാരവാഹികള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു. പ്രവേശന ടിക്കറ്റുകള്‍ മുന്‍കൂറായി ഓണ്‍ലൈനില്‍ വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

https: //keralasamajammunich.de/store

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com