ADVERTISEMENT

ന്യൂറംബര്‍ഗ് ∙ ന്യൂറംബര്‍ഗ് മലയാളി സമാജത്തിന് (എംഎസ്എന്‍) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റ് ബിനോയ് വര്‍ഗീസ് 2019 ലെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ രഞ്ജു തോമസ് സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തിനു ബിനോയിക്കും ടീമിനും നന്ദി പറഞ്ഞു.

എംഎസ്എന്റെ മലയാളം സ്കൂളില്‍ നിന്നും വിടപറയുന്ന അധ്യാപിക അശ്വതി നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ന്നു രണ്ടു വര്‍ഷത്തേക്ക് എംഎസ്എന്‍ നേതൃത്വത്തിലേക്കുള്ള ടീം അംഗങ്ങളെ സുനിഷ് ജോര്‍ജ് അവതരിപ്പിച്ചു. 

nuremberg-ms-2

ഓണ്‍ലൈനില്‍ നടത്തിയ വോട്ടെടുപ്പില്‍ സുനിഷ് ജോര്‍ജ്ജ് ആലുങ്കല്‍ (പ്രസിഡന്റ്),ബിനോയ് പുലിയന്നല്‍ വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്), ശോഭ ശാലിനി (സെക്രട്ടറി), രഞ്ജു രാജു തോമസ് (സെക്രട്ടറി),ജെന്‍സണ്‍ പോളി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു. ജീനു ബിനോയ് നന്ദി പറഞ്ഞ് പുതിയ ടീമിന് ആശംസകള്‍ നേര്‍ന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com