ADVERTISEMENT

ബർമിങ്ങാം ∙ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമ്മപെരുന്നാൾ ജനുവരി 25, 26 (ശനി, ഞായർ) ദിവസങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപോലീത്തായുമായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാർമ്മികനാകും. ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കൊടിയേറ്റ്, സന്ധ്യാനമസ്ക്കാരം, വചനപ്രഘോഷണം, ആശീർവാദം എന്നിവ നടക്കും.

Dr-Mathews-mar-thimothios

ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരം, വി. കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന, റാസ, ആശീർവാദം തുടർന്ന് നേർച്ച വിളമ്പ്. ഇടവകയുടെ വികസന പ്രവർത്തനങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് നടത്തുന്ന ലേലം, സ്നേഹ വിരുന്ന്, കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.

ക്രിസ്തുവിന്റെ പീഡാസഹനം സ്വന്തം ജീവിതത്തിൽ പകർത്തിയ സ്തേഫാനോസ് സഹദായുടെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് :

വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് :0781 3299 9325

ട്രസ്റ്റി രാജൻ വർഗീസ് : 079 8895 9296

സെക്രട്ടറി ജയ്സൺ തോമസ് : 077 2304 3560

പള്ളിയുടെ വിലാസം:

St. Stephens 10c Birmingham

427, Brays Road

B26 2RR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com