ADVERTISEMENT

ഡബ്ലിൻ∙ ജന്മനാട്ടിൽ നിന്നും കാതങ്ങൾക്കപ്പുറം  സ്വന്തം നാടിന്റെ മധുരിക്കുന്ന ഓർമ്മകൾ അയവിറക്കുവാനായി ഒരു കൂട്ടായ്മ. അതുവഴി വരും തലമുറയ്ക്ക് ഒരു വഴികാട്ടി ആകുക, സഹായം വേണ്ടുന്നവർക്കു ഒരു സഹായ ഹസ്തം നൽകുക എന്നീ ലക്ഷ്യങ്ങളെ മുൻ നിർത്തി കോട്ടയം ക്ലബ്‌ അയർലൻഡ് എന്ന പേരിൽ അയർലൻഡിലെ കോട്ടയം ജില്ലാ നിവാസികളുടെ ഒരു സംഗമത്തിനു രൂപം കൊണ്ടിരിക്കുന്നു. 

ജനുവരി 25നു ഡബ്ലിൻ ബ്ലാഞ്ചാർഡ്‌സ്‌ടൗണിലുള്ള ക്രൗൻ പ്ലാസ ഹോട്ടലിൽ വൈകിട്ട് 5:30ന്‌  ചേരുന്ന ഉദ്ഘാടന ചടങ്ങുകളോട് കൂടി വർഷങ്ങളായി മനസ്സിൽ ഒരു വികാരമായി കൊണ്ട് നടന്നിരുന്ന കോട്ടയം കാരുടെ സ്വപ്നങ്ങൾക്ക് തിരശീല ഉയരുകയാണ്. 

ശനിയാഴ്ച 5:30ന്‌ നടക്കുന്ന  ഉദ്ഘാടന ചടങ്ങുകളെ തുടർന്ന് പ്രാചീന കോട്ടയം ശൈലിയിലുള്ള വിഭവ സമൃദ്ധമായ ഡിന്നറും ലൈവ് മ്യൂസിക്കും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം നടക്കുന്ന ചടങ്ങുകളിലേക്കു അയർലൻഡിലുള്ള നല്ലവരായ എല്ലാ കോട്ടയം ജില്ല നിവാസികളെയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഇതൊരറിയിപ്പായി കാണണമെന്ന് നിലവിൽ രൂപം കൊണ്ടിരിക്കുന്ന കോട്ടയം ക്ലബ്‌ അയർലൻഡ് കമ്മിറ്റി അറിയിക്കുന്നു. 

താൽപര്യമുള്ളവർക്ക് പ്രവേശന ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Jose Cyriac : 0872859136

Alex Jacob : 0871237342

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com