ADVERTISEMENT

ബർലിൻ ∙ ഫ്രാൻസിസ് മാർപാപ്പയുടെ വത്തിക്കാനിലെ പ്രോഗാം മാനേജരും (ഫ്രീഫെക്സ്) മുൻ മാർപാപ്പ ബനഡിക്ട് പതിനാറമന്റെ പ്രൈവറ്റ് സെക്രട്ടറിയും ജർമൻകാരനുമായ ആർച്ച് ബിഷപ്പ് ജോർജ് ഗൺസ്‌ വൈൻ (63) നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഫ്രാൻസീസ് മാർപാപ്പ നിർദേശിച്ചതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

bishop-george-pope-2

കഴിഞ്ഞ ഏഴ് വർഷമായി രണ്ട് മാർപാപ്പമാരോടൊപ്പം അവരുടെ നിഴലായി പ്രവർത്തിക്കാൻ ഗൺസ്‌ വൈന് കഴിഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഗൺസ്‌ വൈൻ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പൊതുവേദികളിൽ വരാത്തതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ ജർമൻ മാധ്യമ പ്രവർത്തകരാണ് നിർബന്ധിത അവധിയുടെ കഥ അറിയുന്നത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഗൺസ് വൈനോട് അടുത്ത കാലത്തുണ്ടായ അതൃപ്തിയാണ് ഈ നിർബന്ധിത അവധിക്ക് പിന്നില്ലെന്ന് വത്തിക്കാനിൽ അടക്കം പറച്ചിലുണ്ട്.

കഴിഞ്ഞ ജനുവരിയിൽ ബനഡിക്ട് പതിനാറാമനും കർദ്ദിനാൾ റോബർട്ട് സാറായും ചേർന്ന് എഴുതിയ ഹൃദയത്തിന്റെ അഗാധങ്ങളിൽ എന്ന ഗ്രന്ഥത്തിലെ ചില പരാമർശങ്ങളിൽ ഫ്രാൻസീസ് മാർപാപ്പ അസന്തുഷ്ടി രേഖപ്പെടുത്തിയതായിട്ടാണു പിന്നാമ്പുറ സംസാരം. കത്തോലിക്ക വൈദികർ ബ്രഹ്മചാരികളായി തുടരണം എന്ന് ഗ്രന്ഥത്തിൽ മുൻ മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. മുൻ മാർപാപ്പയുടെ സെക്രട്ടറി കൂടിയായ ഗൺസ് വൈന് ഗ്രന്ഥത്തിന്റെ രചനയിൽ നിർണ്ണായകമായ സ്വാധീനം ഉണ്ടായിരുന്നതായിട്ടാണ് വത്തിക്കാൻ വൃത്തങ്ങൾ വിശ്വസിക്കുന്നത്.

bishop-george

ഈ സംഭവമാണ് ഗൺസ് വൈന്റെ അവധിക്ക് കാരണമെന്നാണു ജർമൻ മാധ്യമ പ്രവർത്തരുടെ കണ്ടെത്തൽ. ഗൺസ് വൈന്റെ അവധി കഥ വത്തിക്കാൻ ഇതിനകം നിഷേധിച്ചു കഴിഞ്ഞു. ഗൺസ് വൈന് ഇരട്ട ജോലിയാണെന്നും കൂടുതൽ സമയം മുൻ മാർപ്പായോടൊപ്പം ചിലവഴിക്കാനാണ് സമയം നൽകിയതെന്നാണു വത്തിക്കാൻ‍ വക്താവിന്റെ  വിശദീകരണം. ഗൺസ് വൈൻ ഫ്രാൻസിസ് മാർപാപ്പയുമായി കൊമ്പ് കോർത്ത് വത്തിക്കാന്റെ പടിയിറങ്ങിയതാണോ എന്നു പോലും പാപ്പരാസികള്‍ സംശയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com