ADVERTISEMENT

ലണ്ടൻ ∙ സുവിശേഷ പ്രചരണത്തിന് ശക്തി പകരുന്നതിനും സുവിശേഷ ജീവിത ശൈലി പകർന്നു നൽകുന്നതിനുമായി യുകെയിലെ സിറോ മലങ്കര കത്തോലിക്കാ സമൂഹം ഗോസ്പൽ മിനിസ്ട്രി ടീം സുവിശേഷ സംഘം രൂപീകരിക്കുന്നു. ഇതിനുവേണ്ടിയുള്ള പ്രത്യേക പരിശീലനം ഫെബ്രുവരി 14, 15, 16തീയതികളിൽ ലണ്ടനിൽ ക്രമീകരിച്ചിരിക്കുന്നു. മലങ്കര കത്തോലിക്കാ സഭാ സുവിശേഷ സംഘം ഡയറക്ടർ ഡോ. ആന്റണി കാക്കനാട്ട് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകും.

2012 ജനുവരിയിൽ സഭാ പിതാക്കന്മാരുടെ പരിശുദ്ധ സുന്നഹദോസിന്റെ തീരുമാനപ്രകാരം രൂപീകൃതമായതാണ് സുവിശേഷ സംഘം. ഗോസ്പൽ മിനിസ്ട്രി ടീം  സഭയുടെ നവീകരണ പ്രസ്ഥാനമായി ഇന്ന് സുവിശേഷ സംഘം പ്രവർത്തിക്കുന്നു. മലങ്കര കത്തോലിക്കാ സഭയുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് സുവിശേഷം ജീവിക്കുകയും പങ്കുവയ്ക്കുയും ആഘോഷിക്കുകയും ചെയ്യുന്ന ജീവിത ശൈലിയാണ് സുവിശേഷ സംഘം വിഭാവനം ചെയ്യുന്നത്. കൃത്യമായ കൈവയ്പു നൽകി സഭാ ശുശ്രൂഷയ്ക്കായി നിയോഗിക്കുന്നു. ഡോ. ആന്റണി കാക്കനാട്ട് സുവിശേഷ സംഘം സഭാതല ഡയറക്ടറായി ശുശ്രൂഷ ചെയ്യുന്നു.

മലങ്കര കത്തോലിക്കാ സഭാ യുകെ റീജിയൺ സുവിശേഷ സംഘ രൂപീകരണത്തിനായി ക്രമീകരിച്ചിരിക്കുന്ന പരിശീലന പരിപാടി നാളെ ആരംഭിക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം സെന്റ് ആൻഡ് മാർ ഇവാനിയോസ് സെന്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്. സഭയിലെ വൈദികരും മിഷൻ കേന്ദ്രങ്ങളിൽ നിന്നും റജിസ്റ്റർ ചെയ്ത അംഗങ്ങളും സംബന്ധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com