ADVERTISEMENT

ബര്‍ലിന്‍: ജര്‍മനിയുടെ സ്ററാര്‍ട്ടപ്പ് ഹബ്ബായാണ് ബര്‍ലിന്‍ അറിയപ്പെടുന്നത്. ഇതിന് ഏറ്റവും പുതിയ തെളിവായി പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു.

റിപ്പോര്‍ട്ട് പ്രകാരം ജര്‍മനിയില്‍ ജോലി ചെയ്യുന്നത് പതിനഞ്ച് ലക്ഷം ആളുകളാണ്. ഇതില്‍ 78,000 പേര്‍ക്കും സ്ററാര്‍ട്ടപ്പുകളിലാണ് ജോലി. അതായത്, ആകെ തൊഴിലാളികളില്‍ അഞ്ച് ശതമാനത്തിനു മുകളില്‍ ജോലി ചെയ്യുന്നത് സ്റ്റാര്‍ട്ടപ്പുകളില്‍.

മൂവായിരം സ്ററാര്‍ട്ടപ്പ് സ്ഥാപനങ്ങളാണ് ഇപ്പോള്‍ ബര്‍ലിനില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം കൂടി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സൃഷ്ടിച്ചത് 19,000 തൊഴിലവസരങ്ങള്‍. മേഖല അതിവേഗം വളര്‍ച്ച പ്രാപിക്കുന്നതിനു കൂടി ഇതു തെളിവാണ്.

മേഖലയിലെ ആകെ തൊഴിലുകളില്‍ പകുതിയും ഏഴു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ളവയും, എഴുപതില്‍ താഴെ മാത്രം ആളുകള്‍ ജോലി ചെയ്യുന്നവയുമായ സ്ഥാപനങ്ങളിലാണ്. ആകെ ജോലികളില്‍ പതിനേഴ് ശതമാനം മാത്രമാണ് പത്ത് വലിയ സ്ററാര്‍ട്ടപ്പുകള്‍ പ്രദാനം ചെയ്തിരിക്കുന്നത്.

സലാന്‍ഡോ, ഡെലിവറി ഹീറോ, എന്‍26, ഓട്ടോ1, ഹലോഫ്രഷ് എന്നിവയാണ് ഇവയില്‍ പ്രധാനം. എന്നാല്‍, സലാന്‍ഡോ പോലുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ക്ളാസിക് നിര്‍വചനത്തിനു പുറത്തു വന്നു കഴിഞ്ഞു. പ്രവര്‍ത്തനം തുടങ്ങി അഞ്ച് മുതല്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ആദ്യ ഘട്ടം അതിജീവിക്കാന്‍ കഴിഞ്ഞ സ്ഥാപനങ്ങളെ സ്ററാര്‍ട്ടപ്പുകളായി പരിഗണിക്കാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com