ADVERTISEMENT

ലണ്ടന്‍∙ സെവന്‍ ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രു. 29 ന് വാറ്റ്ഫോര്‍ഡില്‍ നടക്കുന്ന സംഗീതോത്സവം വിസ്മയകരമാക്കാന്‍ സംഗീത ധന്യരായ പതിനഞ്ചോളം യുവഗായകര്‍ അരങ്ങിലെത്തും. യുകെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ ഡെന്ന ആന്‍ ജോമോന്‍ (ബെഡ്ഫോര്‍ഡ്),അലീന സജീഷ ്(ബേസിംഗ്സ്റേറാക്ക്),ജെനില്‍ തോമസ് (കെറ്ററിംഗ്) ത്രിഷ്ടി പ്രവീണ്‍ (സൗത്തെന്‍ഡ്), കെറിന്‍ സന്തോഷ്(നോര്‍ത്താംപ്ടണ്‍),ജിയ ഹരികുമാര്‍ (ബിര്‍മിംഗ്ഹാം),അന്ന ജിമ്മി (ബര്‍മിംഗ്ഹാം), ഇസബെല്‍ ഫ്രാന്‍സിസ് (ലിവര്‍പൂള്‍),ഡെന ഡിക്സ് (നോട്ടിംഗ്ഹാം), ജെയ്മി തോമസ് (വാറ്റ്ഫോര്‍ഡ്), ദിയ ദിനു (വോര്‍സെസ്ററര്‍), ആനി അലോഷ്യസ് (ല്യൂട്ടണ്‍),ഫിയോണ ബിജു (ഹാവര്‍ഹില്‍), ജിസ്മി സജി (ലിവര്‍പൂള്‍), ഫ്രേയ ബിജു (ഹാവര്‍ഹില്‍), അന്‍സിന്‍ ജോസഫ് (ലിവര്‍പൂള്‍),ജോണ്‍ സജി (ലിവര്‍പൂള്‍) എന്നിവരാണ് വേദിയില്‍ ഉരുക്കഴിക്കുന്നത്.

music-fest-uk-gif

 

ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളിലൊന്നായ വാറ്റ്ഫോര്‍ഡില്‍ വീണ്ടും കേരളാ കമ്യൂണിറ്റി ഫൗണ്ടേഷന്‍ (കെസിഎഫ്) വാറ്റ്ഫോര്‍ഡുമായി സഹകരിച്ചു കൊണ്ടാണ് സീസണ്‍ നാലും ചാരിറ്റി ഇവന്റ് ഒരുങ്ങുന്നത്. മലയാള സിനിമാ രംഗത്ത് അതുല്യ സംഭാവന ചെയ്ത,മലയാളി മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒട്ടനവധി നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച ജ്ഞാനപീഠം കയറിയ പത്മശ്രീ ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും ഇവന്റിനൊപ്പം അരങ്ങേറും. ഫെബ്രുവരി 29 ശനിയാഴ്ച മൂന്നുമണി മുതല്‍ രാത്രി പതിനൊന്നു വരെ വാറ്റ്ഫോര്‍ഡിലെ ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആണ് സംഗീതോത്സവം നടക്കുന്നത്.

 

സംഗീതവും നൃത്തവും ഒന്നുചേരുന്ന വേദിയില്‍ യു കെയില്‍ വിവിധ വേദികളില്‍ കഴിവു തെളിയിച്ച ഗായകര്‍ അണിയിച്ചൊരുക്കുന്ന സംഗീതവിരുന്നും സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ളാസിക്കല്‍ നൃത്തങ്ങളും മറ്റു വൈവിധ്യങ്ങളായ പരിപാടികളും സംഗീതോത്സവം സീസണ്‍ നാലിനു കൊഴുപ്പേകും. സംഗീതോത്സവം സീസണ്‍ നാലില്‍ യുകെയിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ പങ്കെടുക്കും. കൂടാതെ കളര്‍ മീഡിയ ലണ്ടനും ബീറ്റ്സ് യുകെ ഡിജിറ്റലും ചേര്‍ന്നൊരുക്കുന്ന എച്ച്ഡി മികവോടെ എല്‍ഇഡി സ്ക്രീനും സംഗീതോത്സവം സീസണ്‍ നാലിനു കുളിര്‍മ്മയും ആസ്വാദ്യതയും പകരും.

 

സംഗീതോത്സവം സീസണ്‍ നാലിന്റെ മുഴുവന്‍ ദൃശ്യങ്ങളും മാഗ്നവിഷന്‍ ടിവി ലൈവ് സംപ്രേഷണം ചെയ്യും. കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന വാട്ട്ഫോര്‍ഡ് കെസിഎഫിന്റെ വനിതകള്‍ പാചകം ചെയ്യുന്ന സ്വാദേറുന്ന ലൈവ് ഭക്ഷണശാലയും വേദിയോട് ചേർന്നു പ്രവര്‍ത്തിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

 

വിവരങ്ങള്‍ക്ക്:

ജോമോന്‍ മാമ്മൂട്ടില്‍ : 07930431445

സണ്ണിമോന്‍ മത്തായി : 07727993229

മനോജ് തോമസ് : 07846475589

 

വേദിയുടെ വിലാസം :

 

HolyWell Communtiy Centre, Watford,WD18 9QD.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com