ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മന്‍ വ്യോമയാന രംഗത്തെ വമ്പന്‍മാരായ ലുഫ്താന്‍സ പകുതി വിമാന സര്‍വീസുകളും റദ്ദാക്കാന്‍ തീരുമാനിച്ചു. കൊറോണവൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ബുക്കിങ്ങിലും ഗണ്യമായ കുറവു വന്നിട്ടുണ്ടെന്നും പലയിടങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമാണെന്നും മാനേജ്മെന്റ് അറിയിച്ചു.

25 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് കഴിഞ്ഞ തിങ്കളാഴ്ച തീരുമാനിച്ചിരുന്നത്. ഇതാണിപ്പോള്‍ 50 ശതമാനമാക്കിയിരിക്കുന്നത്.

ലുഫ്താന്‍സയുടെ ഓഹരി വിലയിലും ഇടിവാണ് നേരിടുന്നത്. അവരുടെ സബ്സിഡിയറികളായ യൂറോവിങ്സ്, സ്വിസ് എയര്‍ലൈന്‍സ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് എന്നിവയും സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com