ADVERTISEMENT

സ്റ്റോക്ക് ഓൺ ട്രെന്റ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന 11–ാം ഫാമിലി കോൺഫറൻസ് മെയ് 23, 24, 25 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ സ്റ്റോക്ക് ഓൺ ട്രന്റ് സ്റ്റാഫോർഡ് ഷെയറിലുള്ള യാങ്ങ് ഫീൽഡിൽ വച്ച് ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. കോൺഫറൻസിന്റെ പ്രചരണാർഥം രൂപം നൽകിയ പ്രമോ ഗാനത്തിന്റെ പ്രകാശനം ബ്രിസ്റ്റോൾ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ചു നടന്നു. 

family-conf-song-2

ഇടവക വികാരി  ഫാ. വർഗീസ് മാത്യു ഗാനം  ഔപചാരികമായി പ്രകാശനം ചെയ്തു. കോൺഫറൻസിന്റെ ജനറൽ കൺവീനർ ഫാ. എബി ഫിലിപ്പിന്റെ രചനയ്ക്ക് സംഗീതം നലൽകിയത് അജേഷ് തോമസാണ്. ഗാനാലാപനം അജി കുണ്ടറയും മിന്നു ആന്റണിയുമാണ്. കോൺഫറൻസിന്റെ ഇതുവരെയുള്ള  ക്രമീകരണങ്ങളെകുറിച്ച് കൺവീനർ അനിൽ ജോർജ് വിശദീകരിച്ചു. സുനിൽ ജോർജ്, റോജൻ തോമസ്, ഇടവക ട്രസ്റ്റി അനിൽ തോമസ്, സെക്രട്ടറി ഡെന്നിസ് ഡാനിയേൽ എന്നിവർ ചടങ്ങിന് സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com