ADVERTISEMENT

ഇറ്റലി ∙ കോവിഡ്-19 വൈറസ് വ്യാപകമായ ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന ഇറ്റലിയിൽ പൊലീസിനെ സഹായിക്കാൻ പട്ടാളം രംഗത്തിറങ്ങുന്നു. കൊറോണ രോഗബാധയുടെ ദോഷഫലങ്ങൾ ഏറ്റവുമധികം നേരിടേണ്ടിവന്ന വടക്കൻ ഇറ്റലിയിലെ മിലാനിൽ ലംബോർദിയ റീജിയണിലാണ് നിലവിലെ ലോക്ഡൗൺ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പട്ടാളത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്.

ലംബോർദിയ റീജിയൺ പ്രസിഡന്റ് അത്തിലിയോ ഫൊന്താനയുടെ അഭ്യർഥനയെത്തുടർന്നാണ് 114 സൈനികരെ വിന്യസിക്കാൻ മിലാൻ പ്രിഫെക്ചർ ഉത്തരവിട്ടിരിക്കുനത്. പ്രദേശത്ത് പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ ക്വാറന്റീൻ നിബന്ധനകൾ ലംഘിച്ച് ധാരാളം ജനങ്ങൾ സ്വതന്ത്രരായി നടക്കുന്ന സാഹചര്യത്തിൽ സൈനികർ തെരുവുകളിൽ പട്രോളിംഗ് നടത്തി സുരക്ഷ ശക്തിപ്പെടുത്തും.

സൈനികരെ അയയ്ക്കാനുള്ള തീരുമാനത്തെ റീജിയൺ പ്രസിഡന്റ് ഫൊന്താന സ്വാഗതം ചെയ്തു. സ്ഥിതിഗതികളെ ഗൗരവമായി നേരിടുന്നതിന് നിലവിൽ ലഭ്യമാക്കിയിരിക്കുന്ന സൈനികരുടെ എണ്ണം പരിമിതമാണെന്നും കൂടുതൽ സൈനികരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

651 പേരാണ് ഇന്നലെ മാത്രം ഇറ്റലിയിൽ വൈറസ് ബാധമൂലം മരിച്ചത്. ആകെ മരണസംഖ്യ 5476 ആയി. 7024 പേർ സുഖം പ്രാപിച്ചു. 3957 പേർക്ക് പുതിയതായി രോഗം പിടിപെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com