ADVERTISEMENT

ബർലിൻ ∙ തിരുവനന്തപുരത്തു നിന്നു പ്രത്യേക എയർ ഇന്ത്യാ വിമാനത്തിൽ യാത്ര തിരിച്ച 232 യൂറോപ്യൻ സഞ്ചാരികൾ കഴിഞ്ഞ ദിവസം ഫ്രാങ്ക്ഫർട്ടിലെത്തി. യാത്രക്കാരിൽ മുപ്പതിലധികം മലയാളികളും ഉണ്ടായിരുന്നു. മലയാളികൾ അധികവും ജർമൻ പൗരത്വം നേടിയവരും ജർമൻ പൗരന്മാർക്ക് പുറമെ ഇറ്റലി, ഫ്രാൻസ്, പോളണ്ട്, അയർലൻഡ്, യുകെ, സ്പെയിൻ, സ്വീഡൻ, ഓസ്ട്രീയ, ഹംഗറി, ബെൽജിയം, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഈ യാത്രാ സംഘത്തിലുണ്ടായിരുന്നു. ജർമൻ കോൺസുലേറ്റും കേരളാ വിനോദവകുപ്പും കൂടിയാണ് യാത്രാ സൗകര്യം ഏർപ്പാടാക്കിയത്.

 

frankfurt-gif

പൈലറ്റുമാരും എയർ ഹോസ്റ്റസുമാരും പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ കോവിഡ് പ്രതിരോധനത്തിനായി അണിഞ്ഞിരുന്നതായി വിമാനത്തിലുണ്ടായിരുന്ന ജർമൻ മലയാളികൾ ബോഹുമിലെ ഇന്ത്യൻ ട്രാവൽ ഉടമ എബ്രാഹം ജോൺ നെടുംതുരുത്തി മ്യാലിനോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് എയർ ഇന്ത്യ പുറപ്പെട്ടപ്പോൾ യാത്രക്കാർക്ക് സാൻഡ്‍വിച്ചും വെള്ളവും ലഭിച്ചു.

വിമാനം ബോംബെയിൽ താഴുകയും പിന്നീട് അവിടെ നിന്നു ഫ്രാങ്ക്ഫർട്ടിലേക്ക് നേരിട്ടു പറക്കുകയും ചെയ്തു.

 

മുംബൈയിൽ നിന്ന് കവർ ചെയ്ത ഭക്ഷണമാണ് ഓരോ യാത്രക്കാർക്കും ലഭിച്ചതെന്ന് യാത്രക്കാർ അബ്രാഹം ജോണിനോട് തുടർന്ന് അറിയിച്ചു.ആവശ്യത്തിനുള്ള ഭക്ഷണവും പാനീയങ്ങളും എയർ ഇന്ത്യയിൽ നിന്നു ലഭിച്ചുവെന്നും യാത്ര സുഖകരമായിരുന്നുവെന്നും യാതൊരു പരാതി ഇല്ലെന്നുമെന്ന് യാത്രക്കാരുടെ പൊതുവികാരം. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ എത്തിയ യാത്രക്കാർക്ക് പൊതുപരിശോധനകൾ ഉണ്ടായിരുന്നില്ല. ഇമിഗ്രേഷൻ പരിശോധനയിൽ ആവശ്യക്കാർക്കു സ്വയം ക്വാറന്റീനിൽ 14 ദിവസം കഴിയാമെന്ന് എയർപോർട്ട് അധികൃതർ നിർദേശിച്ചു.

ജർമൻ സർക്കാർ ഇതിനകം കുടുങ്ങി കിടന്ന ഒരു ലക്ഷത്തിലധികം പേരെ ഇതിനകം ജർമനിയിലെത്തിച്ചു കഴിഞ്ഞു. ഇതിനായി 50 മില്യൻ യൂറോ ആണു സർക്കാർ വകകൊള്ളിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com