ADVERTISEMENT

പ്രസ്റ്റൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ഉപവാസദിനം ആചരിക്കുന്നു.  മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നിർദ്ദേശാനുസരണം ഏപ്രിൽ  3 , 40–ാം വെള്ളിയാഴ്ചയാണ് ഉപവാസ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് രൂപതാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്. 

ഈ നാളുകളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടും രൂപതയിലെ വൈദികരോടും സന്യസ്‌തരോടും അൽമായ സഹോദരങ്ങളോടും ചേർന്ന് ഒരുമിച്ച് പ്രാർത്ഥിക്കാനും ദൈവത്തിൽ അഭയം ഗമിക്കുവാനും ശക്തിപ്പെടുവാനും രൂപത ആഹ്വാനം ചെയ്യുന്നു. രൂപതയിലെ സാധിക്കുന്നവരെല്ലാം ഉപവാസ ദിനത്തിൽ പങ്കെടുത്ത് ആതുരശുശ്രൂഷാരംഗത്ത് ജീവന്റെ ശുശ്രൂഷാമേഖലയിൽ നിരന്തരം പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കുവേണ്ടിയും നമ്മുടെ കീ വർക്കേഴ്സിന് വേണ്ടിയും പ്രാർഥിക്കണമെന്ന് പ്രോട്ടോ സിഞ്ചെല്ലൂസ് അഭ്യർത്ഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com