ADVERTISEMENT

ലണ്ടൻ∙കോവിഡ് മഹാമാരിയിൽ അതിജീവനത്തിനായി  പൊരുതുന്ന ലോകമെമ്പാടുമുള്ള ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും അനന്തമായ ദൈവ കരുണക്ക് നന്ദി അർപ്പിച്ചുകൊണ്ടും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ ഗായകരെ ഉൾപ്പെടുത്തി ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രശസ്ത മ്യൂസിക് ബാൻഡായ ഷെപ്പേർഡ്‌സ് കോഡ് എന്ന ഗായകസംഘം  മലയാളത്തിലും , ഹിന്ദിയിലുമായി  ആലപിച്ച നന്ദിയോടെ എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.

രാഷ്‌ട്രപതി ഭവനിൽ ഉൾപ്പടെ ഡൽഹിയിൽ നടക്കുന്ന വമ്പൻ സംഗീത പരിപാടികളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ഷെപ്പേർഡ്‌സ് കോഡിന്റെ ഈ സംരംഭം ലോകമെമ്പാടുമുള്ള മലയാളികൾക്കുൾപ്പടെ മനസിന് ശാന്തിയും സമാധാനവും നൽകുമെന്നുറപ്പ്. പ്രായഭേദമന്യേ 27ഓളം ഗായകരാണ് ഇതിൽ പങ്കു ചേർന്നിരിക്കുന്നത് , അമേരിക്ക , ഓസ്‌ട്രേലിയ , യൂറോപ്പ് , ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഒക്കെ ഉള്ള ഗായകരാണ് ഇതിൽ പങ്കാളികളായിരിക്കുന്നത്. പാശ്ചാത്യ സംഗീതവും ക്ലാസിക്കൽ സംഗീതവും സന്നിവേശിപ്പിച്ചു  ഈ ഗാനത്തിനായി ഓർക്കസ്ട്രേഷൻ നടത്തിയിരിക്കുന്നത് ഈ കാലത്തു ഒട്ടേറെ മനോഹര ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടിരിക്കുന്ന യുവ സംഗീതജ്ഞൻ സ്കറിയ ജേക്കബ് ആണ് ,ഈ ഗാനം കേൾക്കുവാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.   

https://www.youtube.com/watch?v=oHACO_cTEgM&feature=youtu.be 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com