ADVERTISEMENT

സൂറിക്∙ മൂന്നു മാസത്തോളം നീണ്ട യൂറോപ്പിലെ കൊറോണ കാലം സാധാരണ നിലയിലാകുന്നതിന്റെ സൂചകമായി, പാരീസിലെ പ്രശസ്‌തമായ ഐഫൽ ടവർ ജൂൺ 25 ന് തുറക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇത് ആദ്യമായാണ് ഇത്ര അധികം കാലം ഐഫൽ ടവർ പൂട്ടിക്കിടന്നത്.

തുടക്കത്തിൽ സന്ദർശകരുടെ എണ്ണത്തിനു പരിമിതി വച്ചതിനു പുറമെ, മാസക് നിർബന്ധവുമാണ്. 

സ്റ്റെപ്പുകൾ വഴിയുള്ള സന്ദർശനത്തിനാണ് അനുമതി. ലിഫ്റ്റുകൾ വഴി മുകളിലേക്ക് എത്താനാവില്ല. പ്രവേശനം കിഴക്കേ കവാടത്തിലൂടെയും, പുറത്തേക്ക് പോകേണ്ടത് പടിഞ്ഞാറൻ കവാടത്തിലൂടെയുമാണ്. ഓരോ നിലയിലും ഒരേ സമയം തങ്ങുന്ന സന്ദർശകരുടെ എണ്ണത്തിലും പരിമിതി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലുള്ള ടവറിലേക്ക് തുടക്കത്തിൽ പ്രവേശനമുണ്ടാവില്ല.

1989 ൽ പൂർത്തീകരിച്ച ഐഫൽ ടവറിൽ ഒരു വർഷം 70 ലക്ഷം സന്ദർശകരാണ് എത്തുന്നത്. പാരിസിലെ തന്നെ പ്രശസ്‌തമായ ലൂവ്രേ മ്യൂസിയവും ജൂലൈ 6 മുതൽ തുറക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com